വട്ടക്കാവ് മരങ്ങാട്ട് റോഡിലെ ഇളകിയ ഇന്റർലോക്ക് കട്ടകൾ അപകടക്കെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : വട്ടക്കാവ് മരങ്ങാട്ട് റോഡിലെ ഇളകിയ പൂട്ടുകട്ടകൾ അപകടക്കെണിയാകുന്നു. ചൈനാമുക്ക് പൂങ്കാവ് റോഡിനെയും കോന്നി ചന്ദനപ്പള്ളി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. മുൻപ് കോൺക്രീറ്റ് ചെയ്തിരുന്ന ഭാഗമാണ് ഇടയ്ക്ക് ഇളക്കി മാറ്റി ഇന്റർ ലോക്ക് കട്ടകൾ പാകിയത്. എന്നാൽ ഇത് ഇളകി കുഴികൾ രൂപപെട്ടതോടെ റോഡിൽ അപകടങ്ങൾ പതിവാകുകയാണ്. ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതലും അപകടത്തിൽ പെടുന്നത്. മഴക്കാലമായാൽ റോഡിൽ ഈ ഭാഗത്ത് ചെളിയും വെള്ളവും നിറയുന്നതും അപകടങ്ങൾ വർധിപ്പിക്കുന്നു.

കോന്നി ഗ്രാമ പഞ്ചായത്തിൻറെ അധീനതയിൽ വരുന്ന റോഡിൽ അപകട ഭീഷണിയുള്ള ഈ ഭാഗത്ത് അധികൃതർ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല. ഇളകിയ പൂട്ടുകട്ടകളിൽ ചെളി നിറഞ്ഞ് ഇരു ചക്ര വാഹന യാത്രക്കാരാണ് ഇവിടെ കൂടുതലും തെന്നി വീഴുന്നത്.ഇളകി മാറിയ പൂട്ടുകട്ടകൾ പകുതിയിൽ ഏറെയും പൊട്ടി പോയതുമാണ്.ഇവ മുഴുവനും ഇളക്കി മാറ്റി വീണ്ടും പുനഃസ്ഥാപിച്ചെങ്കിൽ മാത്രമേ അപകടങ്ങൾക്ക് പരിഹാരം കാണുവാൻ സാധിക്കുകയുള്ളൂ.റോഡ് അടിയന്തിരമായി സഞ്ചാര യോഗ്യമാക്കണമെന്ന് സി പി ഐ വട്ടക്കാവ് ബ്രാഞ്ച്കമ്മിറ്റി ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...