സ്‌കൂൾ ഹോസ്‌റ്റലുകൾക്ക്‌ മാർഗരേഖ ; പ്രവേശനത്തിന്‌ ആർടിപിസിആർ പരിശോധന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാലയങ്ങളോടനുബന്ധിച്ചുള്ള പ്രീമെട്രിക്‌ ഹോസ്‌റ്റലുകൾ, മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ എന്നിവയടക്കമുള്ള ഹോസ്‌റ്റലുകളുടെ പ്രവർത്തനത്തിന്‌ മാർഗരേഖ അംഗീകരിച്ച്‌ ഉത്തരവായി. രക്ഷിതാക്കളുടെ പൂർണ സമ്മതത്തോടെയെ വിദ്യാർഥികളെ ഹോസ്‌റ്റലുകളിൽ പ്രവേശിപ്പിക്കാവൂ. ആർടിപിസിആർ പരിശോധനാ നെഗറ്റീവ്‌ ഫല സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം.

നിലവിൽ സർക്കാരിന്റേതായ മുഴുവൻ കോവിഡ്‌ പ്രതിരോധ മാനദണ്ഡങ്ങളും ഹോസ്‌റ്റലുകൾക്കും ബാധകമാണ്‌. കുട്ടികളുടെ എണ്ണം ക്രമീകരിച്ച്‌ ഭക്ഷണം ഉൾപ്പെടെ നൽകാൻ ബാച്ചുകളാക്കണം. ആഹാരം പാഴ്‌സലായി റൂമുകളിലെത്തിക്കുന്നത്‌ പ്രോത്സാഹിപ്പിക്കണം. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള ഭക്ഷണം മെനുവിൽ ഉൾപ്പെടുത്തണം. കണ്ടെയ്‌ൻമെന്റ്‌ സോണിലുള്ള ഹോസ്‌റ്റലുകൾക്ക്‌ പ്രാദേശികമായി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളും ബാധകമായിരിക്കും. ആഴ്‌ചയിലൊരിക്കെങ്കിലും കുട്ടികൾക്ക്‌ മാനസികാരോഗ്യ പിന്തുണ ഉറപ്പാക്കണം. എല്ലാ ജീവനക്കാരും രണ്ട്‌ ഡോസ്‌ വാക്‌സിൻ എടുത്തിട്ടുണ്ടെന്ന്‌ ഉറപ്പാക്കണം. ഹോസ്‌റ്റലുകളിൽ സന്ദർശനാനുമതി ഇല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...