ഹയർ സെക്കൻഡറിയിൽ അനധ്യാപക തസ്തികകൾ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി തള്ളി

For full experience, Download our mobile application:
Get it on Google Play

ചാവക്കാട് : ഹയർ സെക്കൻഡറിയിൽ അനധ്യാപക തസ്തികകൾ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ പുനഃപരിശോധനാ ഹർജി തള്ളി. ഇതോടെ ഏറെക്കാലത്തെ ആവശ്യമായ തസ്തികകളിേലക്കുള്ള നിയമനനടപടികൾക്ക് സർക്കാർ നിർബന്ധിതരാകും. ഹൈക്കോടതി ഉത്തരവിനെതിരേ സർക്കാർ സുപ്രീംകോടതിയിൽ ഫയൽചെയ്ത അപ്പീൽ തള്ളിയ സാഹചര്യത്തിലാണ് പുനഃപരിശോധനാ ഹർജി നൽകിയത്.

കോളേജിൽനിന്നും പ്രീഡിഗ്രി വേർപ്പെടുത്തിയപ്പോൾ നഷ്ടപ്പെട്ട ലൈബ്രേറിയൻ, ക്ലാർക്ക്, മിനിസ്റ്റീരിയൽ തസ്തികൾ കെ.ഇ.ആർ. ചട്ടപ്രകാരം സൃഷ്ടിക്കണമെന്നായിരുന്നു ആവശ്യം. കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ നൽകിയ ഹർജിയിൽ 2020 ജനുവരിയിൽ കേരള ഹൈക്കോടതി തസ്തിക അനുവദിച്ച് ഉത്തരവായി. എന്നാൽ, സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. 2021 ജനുവരിയിൽ അപ്പീലും തള്ളി. ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി അസോസിയേഷൻ നീങ്ങിയ സാഹചര്യത്തിലാണ് സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകിയത്.

ഹയർ സെക്കൻഡറി ലയനം നടന്നതിനാൽ ഹൈസ്കൂളിലെ അനധ്യാപകരെ ഹയർസെക്കൻഡറി ജോലി ചെയ്യിക്കുന്നതായി ആക്ഷേപമുണ്ട്. ലയനം വന്നെങ്കിലും ഹൈസ്കൂൾ അധ്യാപകർ ഹയർസെക്കൻഡറിയിലോ തിരിച്ചോ പഠിപ്പിക്കേണ്ടതില്ലെന്നും അനധ്യാപകരെ മാത്രം പൊതുവായി ഉപയോഗിക്കാമെന്നുമുള്ള വിദ്യാഭ്യാസവകുപ്പിന്റെ നിർദേശവും പ്രതിഷേധത്തിനിടയാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡോ മുരളി മനോഹർ ജോഷിയുടെ പരാമർശം ചൂണ്ടിക്കാട്ടി മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ...

0
തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവ് ഡോ മുരളി മനോഹർ ജോഷിയുടെ പരാമർശം...

പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം ‌പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി...

നിതിൻ രാജ് കേസ് ; ഒരുപാട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ള ഡിവൈഎസ്പി എന്തുകൊണ്ടാണ് ഈ കേസിൽ...

0
കൊച്ചി: നിതിൻ രാജ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സുധീർ കല്ലനെ നിർത്തിപ്പൊരിച്ച്...

തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന്...