37 പവന്‍ മോഷ്ടിച്ച കള്ളന്‍ 20 വര്‍ഷത്തിന് ശേഷം പിടിയില്‍ ; ആറ് കേസുകള്‍ക്ക് കൂടി തുമ്പ് ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മോഷണക്കേസ് പ്രതി 20 വർഷങ്ങൾക്കുശേഷം പിടിയിലായി. ജവഹർ നഗർ ചരുവിളാകത്തു പുത്തൻവീട്ടിൽ കലകുമാറിനെയാണ് (57) ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. 1998-ൽ ശാസ്തമംഗലത്തു താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി സൂര്യനാരായണന്റെ വീട്ടിൽനിന്ന് 36 പവൻ മോഷണം പോയ കേസിലാണ് അറസ്റ്റ്. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസ് 2000-ൽ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. നിരവധിപ്പേരെ ചോദ്യം ചെയ്തെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല.

2018-ൽ സംശയത്തെത്തുടർന്ന് കലകുമാറിനെ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് വിരലടയാളം ശേഖരിച്ചിരുന്നു. സൂര്യനാരായണന്റെ വീട്ടിൽനിന്നു ലഭിച്ച വിരലടയാളവും കലകുമാറിന്റെ വിരലടയാളവും ഒന്നാണെന്ന് റിപ്പോർട്ട് ലഭിച്ചപ്പോഴേക്കും ഇയാൾ ഒളിവിൽപ്പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ഇയാളുടെ അറസ്റ്റോടെ ജവഹർനഗർ, ശാസ്തമംഗലം ഭാഗത്തു നടന്ന ആറ് മോഷണക്കേസുകൾക്കും തുമ്പുണ്ടായതായി പോലീസ് അറിയിച്ചു. സി.ഐ. കെ.ആർ.ബിജു, എസ്.ഐ.മാരായ ശശിഭൂഷൺ നായർ, ഗോപകുമാർ, എ.എസ്.ഐ. മോഹൻലാൽ, സി.പി.ഒ.മാരായ പ്രതാപ് കുമാർ, ക്രിസ്റ്റഫർ ഷിബു, ശോബിദ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന്...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ...

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല...

0
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ...