സമ്പാദ്യം മുഴുവന്‍ കള്ളന്മാര്‍ കവര്‍ന്നു ; തെരുവു കച്ചവടക്കാരന് ഒരു ലക്ഷം രൂപ നല്‍കി ഐപിഎസ് ഓഫീസര്‍

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : സമ്പാദ്യം മുഴുവന്‍ കള്ളന്മാര്‍ കവര്‍ന്ന് സങ്കടത്തിലായ തെരുവുകച്ചവടക്കാരന് ഒരു ലക്ഷം രൂപ സ്വന്തം കൈയില്‍ നിന്ന് നല്‍കിയിരിക്കുകയാണ് ഐപിഎസ് ഓഫീസര്‍. ജമ്മു കാശ്മീരിലെ ശ്രീനഗറിലാണ് സംഭവം. 90 കാരനായ അബ്ദുല്‍ റഹ്‌മാന്‍ എന്ന കടല വില്‍പനക്കാരനാണ് ശ്രീനഗര്‍ എസ്‌എസ്പി സന്ദീപ് ചൗധരി സഹായവുമായെത്തിയത്. തന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് റഹ്‌മാന്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.

ഒറ്റയ്ക്ക് താമസിച്ചിരുന്ന അബ്ദുള്‍ റഹ്‌മാനെ കള്ളന്മാര്‍ മര്‍ദിക്കുകയും കൈവശമുണ്ടായിരുന്ന പണം തട്ടിയെടുക്കുകയും ആയിരുന്നു. ശ്രീനഗറിലെ ബൊഹരി കദല്‍ മേഖലയില്‍ റോഡരികില്‍ വിവിധതരം കടലകള്‍ വില്‍പന നടത്തുകയാണ് റഹ്‌മാന്‍. സംഭവമറിഞ്ഞ സന്ദീപ് ചൗധരി സഹായിക്കാന്‍ തയ്യാറാവുകയായിരുന്നു. ഒരു ലക്ഷം രൂപ റഹ്‌മാന് കൈമാറുകയും ചെയ്തു. സന്ദീപിനെ അഭിനന്ദിച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. മോഷണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

യുവതിയുടെ ഫോട്ടോയെടുത്തുവെന്ന് പരാതി; ദില്ലി മെട്രോയിലുണ്ടായ സംഘർഷത്തിന് പിന്നാലെ സിഐഎസ്എഫ് ജവാൻ സസ്പെൻഷനിൽ

0
ദില്ലി: ദില്ലി മെട്രോയിൽ യാത്രക്കാരിയായ യുവതിയുടെ ചിത്രം സിഐഎസ്എഫ് ജവാൻ ഫോണിൽ...

വെറും 16 രൂപയ്ക്ക് ഡ്രസ്സ്; കാൺപൂരിൽ വിലക്കുറവിൻ്റെ പേരിൽ വൻ തിക്കും തിരക്കും, നിരവധി...

0
കാണ്‍പൂര്‍: 16 രൂപയ്ക്ക് വസ്ത്രങ്ങള്‍ വിറ്റഴിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കാണ്‍പൂരില്‍ ആയിരക്കണക്കിന്...