ആദിവാസി കോളനികളിൽ മഴക്കെടുതിക്കിടെ കിറ്റ് നൽകിയ എസ്.സി പ്രമോട്ടറെ ഭീഷണിപ്പെടുത്തി സിപിഎം ലോക്കൽ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ആദിവാസി കോളനികളിൽ മഴക്കെടുതിക്കിടെ കിറ്റ് നൽകിയ എസ്.ടി പ്രമോട്ടറെ ഭീഷണിപ്പെടുത്തി സിപിഎം ലോക്കൽ സെക്രട്ടറി. പാലക്കാട് അയിലൂർ ലോക്കൽ സെക്രട്ടറി സജിത്താണ് ആദിവാസികൾക്ക് ഭക്ഷ്യക്കിറ്റ് നൽകിയതിന് എസ്.ടി പ്രമോട്ടർ മണികണ്ഠനെ ഭീഷണിപ്പെടുത്തിയത്. പാ‍ർട്ടി അറിയാതെ ആദിവാസികൾക്ക് മഴക്കെടുതി കിറ്റ് നൽകുന്നതടക്കം ഒരു പരിപാടിയും നടത്തരുതെന്നും സിപിഎം ലോക്കൽ സെക്രട്ടറി എസ്.ടി പ്രമോട്ടറെ ഭീഷണിപ്പെടുത്തുന്നുണ്ട്.

ഭീഷണിയുടെ ഓഡിയോ ചാനലുകൾ പുറത്തു വിട്ടു. മണികണ്ഠനും പ്രദേശത്തെ സിപിഎം അനുഭാവിയാണ്. പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അനുമതിയോടെയാണ് കിറ്റ് വിതരണം ചെയ്തതെന്ന് പിന്നീട് മണികണ്ഠൻ ചാനലിനോട് പറഞ്ഞു. എന്നാൽ ലോക്കൽ സെക്രട്ടറിയുടെ പ്രതികരണം ഞെട്ടിച്ചു. ഈക്കാര്യത്തിൽ പാർട്ടിയെ പരാതി അറിയിച്ച് കാത്തിരിക്കുകയാണ് മണികണ്ഠൻ. പാർട്ടി സമ്മേളനത്തിൻ്റെ ഭാഗമായി രണ്ടാഴ്ച മുൻപ് സിപിഎം ലോക്കൽ സെക്രട്ടറിയായ ആളാണ് സജിത്ത്.

പാർട്ടിയിലെ പ്രാദേശിക വിഭാഗീയതയിൽ രണ്ടു ഭാഗത്ത് നിൽക്കുന്നവരാണ് ലോക്കൽ സെക്രട്ടറിയും എസ്.ടി. പ്രമോട്ടറും. അയിലൂർ പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിൻ്റെ വാർഡിൽ മഴക്കിറ്റ് വിതരണം ചെയ്തതിനാണ് സി പി എം ബ്രാഞ്ച് സെക്രട്ടറി സജിത്ത് എസ്.ടി പ്രമോട്ടറെ ഇങ്ങനെ പുലഭ്യം പറയുന്നത്. മണികണ്ഠനെ എസ്ടി പ്രമോട്ടറാക്കിയത് പാർട്ടിയാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു ഭീഷണി. പണി കിട്ടുമ്പോൾ നിന്റെ മറ്റേ കക്ഷികൾ ഉണ്ടാകില്ലെന്നും ലോക്കൽ സെക്രട്ടറിയുടെ ഭീഷണിയിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...