വ്യാജ ഗോവധക്കേസിൽ രണ്ട് മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി ഗുജറാത്ത് കോടതി

For full experience, Download our mobile application:
Get it on Google Play

ഗാന്ധിനഗർ: വ്യാജ ഗോവധക്കേസിൽ രണ്ട് മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി ഗുജറാത്ത് കോടതി. ഗുജറാത്തിലെ പഞ്ച്മഹൽ സെഷൻസ് കോടതിയാണ് ഗോവധക്കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിന് പിന്നാലെ മുസ്‌ലിം യുവാക്കളെ വെറുതെവിട്ടത്. കേസ് കെട്ടിചമച്ചതിന് മൂന്ന് പോലീസുകാർക്കെരെയും കേസിലെ സാക്ഷികൾക്കെതിരെയും കേസ് എടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. അഡീഷണൽ സെഷൻസ് ജഡ്ജ് പർവേസ് അഹമ്മദ് മാളവ്യ പോലീസിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയിട്ടുള്ളത്. 2020 ജൂലൈയിലെ കേസിലാണ് കോടതി ഉത്തരവ് എത്തുന്നത്. നാസിർ മിയാൻ സാഫി മിയാൻ മാലിക്, ഇല്യാസ് മുഹമ്മദ് ദവാൽ എന്നിവരെയാണ് ഗോവധ നിരോധന നിയമപ്രകാരം കേസ് എടുത്തത്. ജാമ്യം ലഭിക്കുന്നതിന് മുൻപായി പത്ത് ദിവസമാണ് യുവാക്കൾ കസ്റ്റഡിയിൽ കഴിഞ്ഞത്. യുവാക്കൾക്കെതിരായ കുറ്റകൃത്യങ്ങൾ പൂർണമായി കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തി. സ്വയം പ്രഖ്യാപിത ഗോരക്ഷാ സേനാംഗങ്ങളുടെ മൊഴിയെ ആസ്പദമായി യുവക്കാളെ കുടുക്കാൻ മാത്രം ലക്ഷ്യമിട്ടുള്ളതെന്നാണ് കോടതി വിശദമാക്കുന്നത്. ഇതിന് പുറമോ ഗോധ്രയിലെ പോലീസ് സൂപ്രണ്ടിനോട് സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാർക്കെതിരെ വകുപ്പുതല നടപടി എടുക്കാനും കോടതി നിർദ്ദേശം നൽകി.

ക്രോസ് വിസ്താരത്തിനിടയിൽ പോലീസുകാർ കോടതിയിൽ നൽകിയ മൊഴിയിൽ തന്നെ പശുക്കളെ വളർത്താനായി പോയതാണെന്ന് വ്യക്തമായിരുന്നു. കേസിലെ പ്രധാന സാക്ഷികൾ സംഭവം നടന്ന സ്ഥലത്തിന് പത്ത് കിലോമീറ്റർ വരെ അകലെയുള്ളവരാണെന്നും കോടതി വിലയിരുത്തി. പിടിച്ചെടുത്ത കന്നുകാലികളെ ഉടനടി തിരിച്ച് നൽകാനും പോലീസ് വിശദമാക്കി. പശുക്കളെ തിരിച്ച് നൽകാൻ സാധിച്ചില്ലെങ്കിൽ സർക്കാരിനോട് യുവാക്കൾക്ക് 80000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി ആവശ്യപ്പെട്ടു. രാജ്യമാകമാനം ഗോരക്ഷാ സേനയുടെ പ്രവർത്തനത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഗുജറാത്ത് കോടതിയുടെ വിധി. ചില പ്രത്യേക വിഭാഗത്തിലുള്ളവർക്ക് തെറ്റായ രീതിയിൽ തടവും ശിക്ഷയും മർദ്ദനത്തിനും ഇടയാകാൻ ഇത്തരം വ്യാജക്കേസുകൾ കാരണമാകുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....