ജനമധ്യത്തില്‍ ഭാര്യയെ നഗ്നയാക്കി മര്‍ദിച്ച് ഭര്‍ത്താവും കൂട്ടുകാരും ; വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ജനത്തിരക്കുള്ള സ്ഥലത്തുവച്ച് ഭാര്യയെ അതിക്രൂരമായി മർദിച്ച് അവശയാക്കിയശേഷം പൂര്‍ണ നഗ്നയാക്കി ഭര്‍ത്താവ്. ഗുജറാത്തിലെ ദാഹോദിലാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് യുവതിക്കു നേരെ അതിക്രമം ഉണ്ടായത്. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. ഒന്നര വര്‍ഷത്തോളമായി ഭര്‍ത്താവിനെയും നാലു കുട്ടികളെയും ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പമാണ് ഇവര്‍ താമസിക്കുന്നത്.

ഇതില്‍ കടുത്ത അമര്‍ഷത്തിലായിരുന്ന ഭര്‍ത്താവ് ആളുകളെ കൂട്ടി യുവതിയെ ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. രാമപുരയില്‍ നിന്നാണ് ഭര്‍ത്താവും മൂന്നുപേരും ചേര്‍ന്ന് യുവതിയെയും ഇവര്‍ക്കൊപ്പം താമസിച്ചിരുന്നയാളേയും കാറില്‍ തട്ടിക്കൊണ്ടുപോയത്. ഇവരെ പിന്നീട് മാര്‍ഗാലയിലെത്തിച്ചു. ഇവിടെവച്ചാണ് യുവതിയെ നഗ്നയാക്കി മർദിച്ചത്. സമീപത്തുണ്ടായിരുന്ന ഒരാളാണ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളാണ് യുവതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ

0
ഇടുക്കി: ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ....

ഉതിമൂട്-കീക്കൊഴൂര്‍ റോഡില്‍ വൈദ്യുതി പോസ്റ്റില്‍ നിറയെ വള്ളിച്ചെടികളും കാടുകളും

0
റാന്നി : ഇലക്ട്രിക് പോസ്റ്റിലേക്ക് പടർന്നുകയറുന്ന വള്ളിച്ചെടികളും കാടുകളും വെട്ടിമാറ്റാൻ കെ.എസ്.ഇ.ബി...

ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന്...

0
തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത്...

മത്തിയും അയലയും കിട്ടിയാൽ കിട്ടിയെന്ന അവസ്ഥ ; വലയെറിയാൻ മടിച്ച് തൊഴിലാളികൾ

0
കണ്ണൂർ: ജില്ലയിലെ പ്രമുഖ മത്സ്യബന്ധനകേന്ദ്രമായ പുതിയങ്ങാടിയിൽ മീൻലഭ്യത ആശങ്കാജനകമാംവിധം കുറയുന്നു....