പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി ; ഗള്‍ഫ് നാടുകളിലുള്ളവര്‍ ഇപ്പോള്‍ ഇന്ത്യയിലേക്ക്‌ വരേണ്ടതില്ല ; യു.എ.ഇ അംബാസിഡറുടെ നിര്‍ദേശം തള്ളി കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നിലവിലെ സാഹചര്യത്തില്‍ ഗള്‍ഫ് നാടുകളിലുള്ള രോഗബാധിതരല്ലാത്ത ഇന്ത്യക്കാരെ തിരികെ രാജ്യത്തേക്ക് എത്തിക്കുക എന്ന ആവശ്യം നടപ്പാക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ചുള്ള യു.എ.ഇ അംബാസിഡറുടെ നിര്‍ദേശം ഇപ്പോള്‍ സ്വീകരിക്കാനാകില്ലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താക്കള്‍ പറയുന്നത്.

രാജ്യത്ത് ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് വരെ ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികളെ തിരികെ നാട്ടിലേക്ക് എത്തിക്കാന്‍ കഴിയില്ലെന്നും അതിനായി പ്രത്യേക വിമാനം അയക്കുക എന്ന കാര്യം പ്രായോഗികമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ പ്രവാസികളുടെ പരാതികളില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. രോഗബാധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായിക്കാമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന ഒരു ദേശീയ പത്രത്തിന് നല്‍കിയ അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. മലയാളി പ്രവാസികളോട് യു.എ.ഇയിലെ ഇന്ത്യന്‍ എംബസി മോശമായി പെരുമാറുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...