തോക്കും വെടിയുണ്ടയും അടങ്ങിയ ബാഗ് കെ.എസ്‌.ആര്‍.ടി.സി ബസില്‍ ഉപേക്ഷിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

കിളിമാനൂര്‍ : തോക്കും വെടിയുണ്ടയും പാസ്പോര്‍ട്ടും ഉള്‍പ്പെടെ വിവിധ രേഖകള്‍ അടങ്ങിയ ബാഗ് കെഎസ്‌ആര്‍ടിസി ബസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കിളിമാനൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ ആര്‍ ടി സി 99 നമ്പര്‍ ബസിലാണ് രാത്രിയോടെ ബാഗ് കണ്ടെത്തിയത്.

ഉടന്‍ തന്നെ ഇവ കിളിമാനൂര്‍ പോലീസില്‍ ഏല്‍പ്പിച്ചു. ആര്യനാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം 26 ലക്ഷം തട്ടിയെടുത്തെന്ന കേസിലെ പ്രതിയായ വനിതയുടെ പേരിലാണ് പാസ്‌പോര്‍ട്ട്  എന്നാണ് വിവരം. കൂടാതെ ആ സംഭവവുമായി ബന്ധപ്പെട്ട കരാറുകളാണ് ബാഗില്‍ ഉള്‍പ്പെട്ടതെന്നും വിവരമുണ്ട്.

തിരുവനന്തപുരത്ത് നിന്നും വെള്ളിയാഴ്ച രാത്രി 7.20 ന് കിളിമാനൂരിലേയ്ക്ക് പുറപ്പെട്ട ബസ് 8.45ന് കാരേറ്റ് എത്തിയപ്പോഴാണ് പുറകിലെ സീറ്റിനടിയില്‍ നിന്നും ബാഗ് കണ്ടക്ടര്‍ക്ക് ലഭിച്ചത്. 17 യാത്രക്കാര്‍ ഉണ്ടായിരുന്ന ബസ് കാരേറ്റ് എത്തിയപ്പോഴേയ്ക്കും അവസാന യാത്രക്കാരനും ഇറങ്ങിയിരുന്നു. തുടര്‍ന്ന് ബസിനുള്ളില്‍ കണ്ടക്ടര്‍ നടത്തിയ പരിശോധനയിലാണ് തോക്കടങ്ങിയ ബാഗ് ലഭിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

മഴക്കെടുതി: കോട്ടയത്ത് വൈദ്യുതി, ജല വിതരണം പുനസ്ഥാപിക്കൽ വേഗത്തിലാക്കാൻ നിർദേശം

0
കോട്ടയം:ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ...