ആശുപത്രിയിലെ പ്ലാസ്റ്റിക് കപ്പിനുള്ളിൽ കണ്ടെത്തിയത് 7 വെടിയുണ്ടകൾ; പോലീസ് അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:റെയിൽവേ ആശുപത്രിയിൽനിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. പേട്ടയിലുള്ള ആശുപത്രി മുറിയിൽ ഒരു മഗ്ഗിനുള്ളിൽ ഉപേക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകൾ. വെടിയുണ്ടകൾ ഉപയോഗിച്ചവയല്ല. വെടിയുണ്ടകളുടെ കാലപ്പഴക്കവും നിർമാണ വിവരങ്ങളും കണ്ടെത്താൻ ഫോറൻസിക് പരിശോധനയും നടത്തുമെന്ന് പോലീസ് അറിയിച്ചു. സായുധ സേനകളും റെയിൽവേ പോലീസുമടക്കം സാധാരണയായി ഉപയോഗിക്കുന്ന ഒൻപത് എം.എം വിഭാഗത്തിലുള്ള ഏഴ് വെടിയുണ്ടകളാണ് കണ്ടെത്തിയത്. രാവിലെയാണ് സംഭവം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ ഇവർ വിവരമറിയിച്ചതിനെ തുടർന്ന് വഞ്ചിയൂർ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. ആശുപത്രിയിൽ ആർപിഎഫ് ഉദ്യോഗസ്ഥരടക്കം ചികിത്സതേടിയെത്തുന്നതിനാൽ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ആശുപത്രിയിലെ ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും പോലീസ് ചോദ്യം ചെയ്തു‌വരികയാണ്.

ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥർ ഉപേക്ഷിച്ചതാകാം വെടിയുണ്ട എന്നാണ് പ്രഥാമിക നിഗമനം. മുൻ ആര്‍പിഎഫ് ഉദ്യോഗസ്ഥനും ഇതേ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇതിന് പുറമെ ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ രോഗികളുടെയും സന്ദർശകരുടെയും വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്.ആർപിഎഫും പോലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. സി.സി.ടി.വി ദ്യശ്യങ്ങൾ ഉൾപ്പടെ പോലീസ് ശേഖരിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...