ഗണ്‍മാന് കൊവിഡ് : മന്ത്രി കെ ടി ജലീല്‍ വീണ്ടും ക്വാറന്റൈനില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതോടെ മന്ത്രി കെ.ടി ജലീല്‍ വീണ്ടും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. 14 ദിവസമായി മന്ത്രിയും ഗണ്‍മാനും ഡ്രൈവറും ക്വാറന്റൈനിലായിരുന്നു. ഇതെത്തുടര്‍ന്ന് ഇന്ന് മൂന്നുപേരും കൊവിഡ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഗണ്‍മാന് കൊവിസ് സ്ഥിരീകരിച്ചത്. മന്ത്രിയുടെയും ഡ്രൈവറുടെയും ഫലം നെഗറ്റീവാണ്. മന്ത്രിക്കൊപ്പം കരിപ്പൂര്‍ വിമാനത്താവള ദുരന്ത സ്ഥലം സന്ദര്‍ശിച്ച ഗണ്‍മാനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ കലക്ടര്‍, സബ് കലക്ടര്‍, എസ്പി തുടങ്ങിയവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും ജലീലിനെ കൂടാതെ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ, എ കെ ശശീന്ദ്രന്‍, എ സി മൊയ്തീന്‍, വി എസ് സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. കൂടാതെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി...

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...

എസ്എഫ്ഐ മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും...