വെള്ളറട : ആയുധങ്ങളും മാനിന്റെ കൊമ്പുമായി ഗുണ്ട പിടിയില്‍. വനമേഖലയ്ക്കടുത്തുള്ള അമ്പൂരിയിലെ മാനേഷ ജോര്‍ജാണ് പിടിയിലായത്. നാടന്‍ തോക്ക്, വാള്, മഴു തുടങ്ങിയവ ഇയാളില്‍നിന്ന് പിടികൂടി. കാവല്‍ പദ്ധതിയുടെ ഭാഗമായി എസ്.പിയുടെ നിര്‍ദേശാനുസരണം വെള്ളറട പോലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ജില്ല നര്‍ക്കോട്ടിക്സ് ഡി.വൈ.എസ്.പി രാസാത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിക്കെതിരെ വെള്ളറട പോലീസ് സ്റ്റേഷന്, നെയ്യാറ്റിന്‍കര എക്സൈസ് എന്നിവിടങ്ങളില്‍ വിവിധ കേസുകളുണ്ട്. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ശ്രീകാന്ത്, വെള്ളറട സി.ഐ മൃതുല്‍കുമാര്‍, എസ്.ഐ സുരേഷ്കുമാര്‍, എ.എസ്.ഐ മാരായ ശശികുമാര്‍, സുനില്‍കുമാര്‍, സി.പി.ഒ മാരായ അനീഷ്, സുനില്‍ കുമാര്‍, പ്രതീപ്, പ്രജീഷ്, ഡാന്‍സാഫ് തീം അംഗങ്ങളായ എസ്.ഐ ഷിബുകുമാര്‍, സി.പി.ഒ മാരായ അഭിലാഷ്, അരുണ്‍, അലക്സ് തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആയുധങ്ങളും മാനിന്റെ കൊമ്പുമായി ഗുണ്ട പിടിയില്‍
RECENT NEWS
Advertisment



























