കഴക്കൂട്ടത്ത് വീണ്ടും ഗുണ്ടാ ആക്രമണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴക്കൂട്ടത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടത്ത് ഉള്ളൂർകോണത്ത് അക്രമി സംഘം വീടുകളും വാഹനങ്ങളും കടയും അടിച്ചു തകർത്തു. വീട്ടമ്മയുടെ കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തി. മൂന്ന് വീടുകളും നാല് ഇരുചക്രവാഹനങ്ങളും ഒരു കാറും അക്രമി സംഘം തകർത്തു. ഇന്നലെ രാത്രി രണ്ട് മണിക്കായിരുന്നു അക്രമം. ഉള്ളൂർ കോണം സ്വദേശി ഹാഷിമാണ് അക്രമം നടത്തിയത്. നിരവധി അടിപിടി കേസുകളും കഞ്ചാവ് കേസുകളിലും പ്രതിയാണിയാൾ.

കഞ്ചാവ് വിൽപനയും സാമൂഹ്യ വിരുദ്ധ പ്രവർത്തനവും പോലീസിനെ അറിയിക്കുന്നത് പ്രദേശവാസികളെന്ന് പറഞ്ഞാണ് ഇയാള്‍ അക്രമം നടത്തിയത്. ഇന്നലെ രാത്രി ഒൻപത് മണിക്ക് വീടിനോട് ചേർന്ന് കട നടത്തുകയായിരുന്ന റംലാ ബീവിയുടെ കഴുത്തിൽ വാൾ വച്ചാണ് ഭീഷണിപ്പെടുത്തിയത്. ഇവരുടെ മക്കളെ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി. റംലാ ബീവിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് രാത്രി രണ്ട് മണിയോടെയാണ് മടങ്ങിയെത്തി അക്രമം നടത്തിയത്. വിവരമറിഞ്ഞ് പോലീസെത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു. മുൻപും ഇതേ സംഘത്തിന്റെ അതിക്രമമുണ്ടായപ്പോഴും പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...