മഴ കുറഞ്ഞു ; വെള്ളക്കെട്ട് ഒഴിയാതെ ദുരിതത്തില്‍ കുട്ടനാട്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും വെള്ളക്കെട്ട് അതിരൂക്ഷമായി തുടരുന്നു. മഴ ശമിച്ചെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് ഭൂരിഭാഗം മേഖലകളും വെള്ളത്തിനടിയിലാക്കി. എടത്വ, വീയപുരം, ഹരിപ്പാട് റോഡിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കെസ്ആര്‍ടിസിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. എസി റോഡുവഴി ആലപ്പുഴയിലേക്കുള്ള ഗതാഗതവും താൽക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ആലപ്പുഴ ജില്ലയില്‍ 46 ദുരിതാശ്വാസ ക്യാംപുകളിലായി 1434 പേരാണ് നിലവിലുള്ളത്. അപ്പര്‍ കുട്ടനാട്ടിലാണ് കൂടുതല്‍ ക്യാംപുകളുള്ളത്. കിഴക്കന്‍ മലയോരങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കുട്ടനാട്ടിലെത്തുമ്പോഴാണ് വെള്ളപ്പൊക്കം രൂക്ഷമാകുന്നത്. തോട്ടപ്പള്ളി സ്പില്‍വേ വഴിയും തണ്ണീര്‍മുക്കം ബണ്ട് വഴിയുമുള്ള നീരൊഴുക്ക് ശക്തമായിട്ടുണ്ട്. തോട്ടപ്പള്ളി സ്പില്‍വേയുടെ 40 ഷട്ടറുകളില്‍ 39 എണ്ണവും തുറന്നിട്ടുണ്ട്. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകളും തുറന്നിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമായേക്കും. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെയോടെ സംസ്ഥാനത്തെ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് പ്രവചനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...