ആലപ്പുഴയില്‍ വെട്ടുകത്തിയുമായി കാറില്‍ കറങ്ങി നടന്ന ഗുണ്ടാ സംഘം അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മണ്ണഞ്ചേരി : കൊടുവാളുമായി കാറില്‍ സഞ്ചരിച്ച ഗുണ്ടാസംഘത്തെ പോലീസ് പിടികൂടി. കുറുപ്പന്‍കുളങ്ങര തയ്യില്‍ സജിത് (26), മുട്ടത്തിപറമ്പ് കണ്ടത്തില്‍തറ ശരണ്‍കുമാര്‍ (31), ചേര്‍ത്തല ചിറ്റേഴത്ത് സൂര്യ (29) എന്നിവരാണ് പിടിയിലായത്. മൂവരെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ റോഡ്മുക്ക് ഭാഗത്ത് നിന്നാണ് പോലീസ് സംഘത്തെ പിടികൂടിയത്.

മണ്ണഞ്ചേരി പ്രദേശത്തെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് രാത്രി റോഡുകളില്‍ പോലീസ് ശക്തമായ പട്രോളിങ് ഏര്‍പ്പെടുത്തി. എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷമേ കടത്തിവിടുന്നുള്ളൂ. എസ്.ഐ കെ.ആര്‍. ബിജുവിന്‍റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തവേ കാര്‍ നിര്‍ത്തിയ ശേഷം പെട്ടെന്ന് ഒരാള്‍ ഇറങ്ങി ഓടുകയായിരുന്നു.

പോലീസെത്തി കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേരെയും കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊടുവാള്‍ കണ്ടെത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചേര്‍ത്തല സ്വദേശിയാണ് ഓടി രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരും ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. ഇവര്‍ വാടക്കെടുത്ത കാറില്‍ ആലപ്പുഴയില്‍ പോയി മടങ്ങുകയായിരുന്നുവെന്നാണ് വിവരം. സി.ഐ പി.കെ. മോഹിത്, ഉദ്യോഗസ്ഥരായ അശോകന്‍, മിഥുന്‍ദാസ്, രഞ്ജിത്, അര്‍ഷാദ്, നെഫിന്‍, അനൂപ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...