ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് മൂന്നു പേര്‍ക്ക് പരിക്ക്. ഗുര്‍ഗാവ് ദ്വാരക എക്സ്പ്രസ്വേയില് ദൗലാതാബാദിന് സമീപമാണ് മേല്‍പ്പാലം തകര്‍ന്നത്. ഇവിടെ ജോലി ചെയ്തിരുന്ന മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്കു മാറ്റി.
ഞായറാഴ്ച രാവിലെ 7.30ഓടെയാണ് മേല്‍പ്പാലം തകര്‍ന്നത്. മേല്‍പ്പാലത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നുവീണത്. അപകട സമയം എട്ട് പേര് സ്ഥലത്തുണ്ടായിരുന്നു. പാലം തകരാനുണ്ടായ കാരണം വ്യക്തമല്ല.