ഡല്‍ഹിയിലെ ഗുരുഗ്രാമിലും കൂട്ട ബലാത്സംഗം ; നാലു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: യു പിയിലെ തുടര്‍ച്ചയായ ബലാത്സംഗ സംഭവങ്ങള്‍ രാജ്യത്ത് കോളിളക്കമുണ്ടാക്കിയതിനെ പിന്നാലെ ഡല്‍ഹിയിലെ ഗുരുഗ്രാമിലും കൂട്ട ബലാത്സംഗം. പശ്ചിമ ബംഗാള്‍ സ്വദേശിയായ 25കാരിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ നാലു പ്രതികളെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി പോലീസ് അറസ്റ്റു ചെയ്തു. ഡി എല്‍ എഫ് ഫേസ് രണ്ട് മേഖലയിലെ ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇവിടെയുണ്ടായിരുന്നു ഒരു അലാറം പ്രവര്‍ത്തിപ്പിക്കാന്‍ യുവതി ശ്രമിച്ചതിനെ തുടര്‍ന്ന് അക്രമികള്‍ ഇവരെ മര്‍ദിക്കുകയും തല ചുമരില്‍ ഇടിക്കുകയും ചെയ്തു.

അര്‍ധരാത്രി 12.30ഓടെ തനിക്കു പരിചയമുള്ള രാജന്‍ എന്നയാളെ ചില ജോലികളുമായി ബന്ധപ്പെട്ട് സിക്കന്ദര്‍പുര്‍ മെട്രോ സ്‌റ്റേഷനില്‍ വച്ച്‌ കണ്ടിരുന്നുവെന്നും ഗോവിന്ദ്, പവന്‍, പങ്കജ് എന്നിവരും ഇയാളുടെ കൂടെയുണ്ടായിരുന്നുവെന്നും യുവതി പോലീസിന് മൊഴി നല്‍കി. ഇവര്‍ തന്നെ ഓഫീസ് കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ഓഫീസിലെ ജീവനക്കാരനാണ് രാജന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...

തെക്കൻ ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; 41 പേർക്ക് പരിക്ക്

0
ഒക്‌സിറ്റാനിയ: തെക്കൻ ഫ്രാൻസിലെ പോമാസ് ഗ്രാമത്തിൽ ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചു....