ഗുരുപ്രിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗുരുപ്രിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2021-22 ലെ സിനിമ, സീരിയല്‍, മാധ്യമ, സാംസ്കാരിക അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്.മികച്ച ചിത്രമായി ഹോമിനെ തിരഞ്ഞെടുത്തു. മികച്ച നടന്‍ ഇന്ദ്രന്‍സും അല്‍ മല്ലു എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി നമിത പ്രമോദിനെയും തിരഞ്ഞെടുത്തു.

കൈതപ്രം ദാമോദരന്‍ നമ്ബൂതിരി മികച്ച (ഗാനരചയിതാവ്, ഹൃദയം ), സഹനടന്‍ എ.വി അനൂപ്, നടി ഗൗരി നന്ദ, സംഗീത സംവിധാനം ഹാഷിം അബ്ദുള്‍ വഹാബ്, മികച്ച സംവിധായകന്‍ പ്രജേഷ് സെന്‍, ജനപ്രിയ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ , മികച്ച തിരക്കഥാകൃത്തുക്കള്‍ ഫാഹിം സഫര്‍, ആഷിക് ഐ മര്‍, ക്യാമറ ജിതിന്‍ സ്റ്റാനി സ്ലോവ്, കോറിയോഗ്രാഫര്‍ സജ്നാ നജം, ഗായകന്‍ സുദീപ് കുമാര്‍, ഗായിക ദിവ്യാ വിനീത്, സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഗോകുലം ഗോപാലന്‍, യൂത്ത് ഐക്കണ്‍ ഗോകുല്‍ സുരേഷ്, സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ഗായകന്‍ അലേഷ്യസ് പെരേര, മികച്ച സീരിയല്‍ മഞ്ഞില്‍ വിരിഞ്ഞ പൂവ്, രണ്ടാമത്തെ സീരിയല്‍ സസ്നേഹം, മികച്ച നടന്‍ കൃഷ്ണകുമാര്‍ മേനോന്‍ (കുടുംബവിളക്ക്), നടി മാളവിക വെയ്ല്‍സ് (മഞ്ഞില്‍ വിരിഞ്ഞ പൂവ ), സഹനടന്‍ ഷോബി തിലകന്‍ ( മഞ്ഞില്‍ വിരിഞ്ഞ പൂവ്), സഹനടി സുസ്മിത പ്രഭാകരന്‍ (നീയും ഞാനും ) എന്നിവരുള്‍പ്പെടെ വിവിധ മേഖലകളിലുള്ളവര്‍ക്കും പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
പത്രസമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ ഡോ. ഇന്ദ്രബാബു, ജൂറി അംഗങ്ങളായ ഡോ.നന്ദഗോപന്‍, മായാ വിശ്വനാഥ്. എം.പി രാധാകൃഷ്ണന്‍ ,ദീപ സജീവ് എന്നിവര്‍ പങ്കെടുത്തു.അവാര്‍ഡ് വിതരണം 20 ന് വര്‍ക്കലയിലെ മേവകണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...