ഗുരുവായൂര്‍ വലിയ കേശവന്‍ ചരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിലെ പ്രമുഖ കൊമ്പൻ ഗുരുവായൂർ വലിയ കേശവന്‍ ചരിഞ്ഞു. 52 വയസ്സായിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ തലയെടുപ്പുള്ള കൊമ്പന്മാരില്‍ മുന്‍നിരയിലായിരുന്നു വലിയ കേശവന്‍. ഗുരുവായൂരപ്പന്റെ തിടമ്പേറ്റുന്ന ആനകളില്‍ പ്രമുഖനായിരുന്ന വലിയ കേശവന്‍ ശാന്തസ്വഭാവിയുമായിരുന്നു.

തിങ്കഴാഴ്ച രാവിലെ പതിനൊന്നരോടെയാണ് വലിയ കേശവന്‍ ചരിഞ്ഞത്. പുറത്തുള്ള മുഴയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ രണ്ട് മാസമായി വലിയ കേശവന്‍ അവശനിലയിലുമായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി കുടുംബമായ നാകേരി മനക്കാര്‍ 2000 മെയ് ഒമ്പതിനാണ് വലിയ കേശവനെ നടയ്ക്കിരുത്തിയത്. വലിയ കേശവന്‍ ചരിഞ്ഞതോടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ എണ്ണം 45 ആയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...