കോവിഡ് ബാധിച്ച ബ്യൂട്ടീഷ്യന്‍ വധുവിനെ ഒരുക്കി ; ആശങ്കയില്‍ ഗുരുവായൂര്‍ ക്ഷേത്രം അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂര്‍ : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ പുന:രാരംഭിച്ചു. എന്നാല്‍ അതിനിടയില്‍ ക്ഷേത്രം അധികൃതരെ കുഴപ്പത്തിലാക്കി ഒരു ഫോണ്‍ കോള്‍ എത്തി. ഇന്നലെ നടന്ന വിവാഹങ്ങളില്‍ ഒന്നില്‍ കോവിഡ് ബാധിച്ച ബ്യൂട്ടീഷ്യനാണ് വധുവിനെ ഒരുക്കിയത് എന്നായിരുന്നു സന്ദേശം. ഇത് അധികൃതരെ ആശങ്കയിലാക്കി.

രാവിലെ 7.45ന് ക്ഷേത്രത്തിലെ ഫോണിലേക്കാണ് വ്യാജ സന്ദേശം എത്തിയത്. ഹരീഷ്, എറണാകുളം എന്ന പേരു പറഞ്ഞാണ് വിളിച്ചത്. പാലക്കാട്ടു നിന്നുള്ള ഒരു വിവാഹസംഘത്തിലെ വധുവിനെ അണിയിച്ചൊരുക്കിയ ബ്യൂട്ടിഷ്യന് കോവിഡ് ഉണ്ടെന്നാണ് ഇയാള്‍ ചീഫ് സെക്യൂരിറ്റി ഓഫിസറോട് പറഞ്ഞത്. തുടര്‍ന്ന് പാലക്കാട്ടു നിന്നുള്ള സംഘത്തോട് അന്വേഷിച്ചപ്പോള്‍ ബന്ധുക്കളാണ് വധുവിനെ ഒരുക്കിയതെന്ന് ഇവര്‍ പറഞ്ഞു.

തുടര്‍ന്ന് പോലീസ് വീണ്ടും നടത്തിയ അന്വേഷണത്തില്‍ പാലക്കാട്ട് വിദേശത്തു നിന്നെത്തിയ കോവിഡ് ബാധിതനായ പ്രവാസിയുടെ ഭാര്യ ബ്യൂട്ടിഷ്യനാണെന്ന് കണ്ടെത്തി. ഗുരുവായൂരില്‍ ഇന്നലെ നടന്ന വിവാഹത്തിലെ വധുവിന്റെ അച്ഛന്റെ നാട്ടുകാരിയാണിവര്‍. എന്നാല്‍ ഇവര്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അടുത്തൊന്നും ബ്യൂട്ടിഷ്യന്‍ ജോലിക്ക് പോയിട്ടില്ലെന്നും വ്യക്തമായി. 20 വിവാഹങ്ങളാണ് ഇന്നലെ നടന്നത്. ഓരോ സംഘത്തോടും വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...