ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിന് പുറത്തുനിന്നുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് പിന്‍വലിച്ചു. കെ.വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ എസ് ഷാനവാസ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. വധൂവരന്‍മാര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. അവര്‍ക്കൊപ്പം ഒരു സ്റ്റില്‍ ഫോട്ടോഗ്രാഫറെയും ഒരു വീഡിയോഗ്രാഫറെയും ഇനി അനുവദിക്കും.

കൊവിഡ് 19 രോഗവ്യാപന സാധ്യത കണക്കിലെടുത്ത് പുറമെ നിന്നുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു. പകരം ദേവസ്വം ഏര്‍പ്പെടുത്തുന്ന ഫോട്ടോഗ്രാഫര്‍മാരെടുക്കുന്ന വീഡിയോയും ഫോട്ടോകളും വിവാഹ പാര്‍ട്ടികള്‍ക്ക് പെന്‍ഡ്രൈവില്‍ നല്‍കുകയാണ് ചെയ്തിരുന്നത്.

സംസ്ഥാനത്തെമ്പാടുമുള്ള ഫോട്ടോഗ്രാഫര്‍മാര്‍ ഇതില്‍ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു യോഗം. ഉത്തരവ് സംബന്ധിച്ച വിവരങ്ങള്‍ തൃശൂര്‍ ജില്ലാഭരണകൂടം പുറത്തിറക്കും. കെ വി അബ്ദുല്‍ഖാദര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ദാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ്

0
കാസർകോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ് ഡ്രൈവരുടെ ശരീരത്തിൽ ഇഴഞ്ഞു കയറി.ചേവാറിൽ ഇന്ന്...

മലപ്പുറം പോത്തുകല്ലിൽ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മിലടി

0
മലപ്പുറം: എടക്കര പോത്തുകല്ല് മുണ്ടേരി വനത്തിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍...

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി

0
ന്യൂഡൽഹി : കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി...

പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിന്റെ തനത് കലാരൂപമായ പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി...