കൂടരഞ്ഞിയില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കൂടരഞ്ഞിയില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. താഴെ കൂടരഞ്ഞി കൊമ്മം സ്വദേശി ഷമീര്‍(32) ആണ് മരിച്ചത്. ഇയാള്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ഇയാള്‍ ജലനിധി പമ്പ്  ഓപ്പറേറ്ററായും ജോലിചെയ്തിരുന്നു. ഇന്നലെ രാത്രി കുളിക്കാന്‍ പോയശേഷം ഷമീര്‍ തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഷമീറിന്റെ വസ്ത്രങ്ങളും മൊബൈല്‍ ഫോണും കടവില്‍നിന്നു കണ്ടെത്തി. ഇതോടെയാണ് പുഴയില്‍ തെരച്ചില്‍ ആരംഭിച്ചത്. നാട്ടുകാരും മുക്കം ഫയര്‍ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും നടത്തിയ തിരച്ചിലില്‍ കുളിക്കടവില്‍നിന്നു 150 മീറ്ററോളം താഴെയായി മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിൽ

0
കൊച്ചി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ ആറ് കിലോ...

കേരളത്തിൽ ഓഗസ്റ്റ് എട്ട് വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ...

0
തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതൽ ഓഗസ്റ്റ് എട്ട് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40...

മലപ്പുറത്ത് വ്യാജ കുടിവെള്ള നിർമാണ കേന്ദ്രം പൂട്ടിച്ചു

0
മലപ്പുറം: പ്രമുഖ കുടിവെള്ള ബ്രാൻഡുകളുടെ പേരിൽ കുഴൽക്കിണർ വെള്ളം കുപ്പികളിൽ...

ശബരിമല മിൽമ നെയ്യ് അഴിമതി ; എസ്.ഐ.ടി പട്ടിക ഹൈക്കോടതിയ്ക്ക് കൈമാറി

0
കൊച്ചി: ശബരിമല മിൽമ നെയ്യ് അഴിമതിയില്‍ ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ അതിവേഗ...