എസ്.എൻ.ഡി.പി കുന്നന്താനം കിഴക്ക് ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്‌ഞം നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എസ്.എൻ.ഡി.പി.യോഗം 4538-ാം കുന്നന്താനം കിഴക്ക് ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്‌ഞം നടന്നു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. വൈദീകയോഗം കേന്ദ്രസമിതി ജോ.കൺവീനർ ഷാജി ശാന്തി പ്രാർത്ഥന സത്സംഗത്തിന് നേതൃത്വം നൽകി. യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ അനീഷ് ആനന്ദ് ജ്ഞാനയജ്ഞ സന്ദേശവും സൈബർസേന കേന്ദ്രസമിതി ജോയിന്റ് കൺവീനർ ശരത് ശശി സംഘടന സന്ദേശവും നൽകി.

ശാഖാ യൂണിയൻ പോഷകസംഘടന ഭാരവാഹികളായ മണിയമ്മ സോമശേഖരൻ, സുമ ഷാജി, ദിപിൻ ദിവാകരൻ, ധീരജ് ദേവരാജൻ, ശാഖാ വനിതാസംഘം സെക്രട്ടറി ഉഷ പ്രസാദ് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സദാനന്ദപണിക്കർ സ്വാഗതവും യൂണിയൻ സൈബർസേന കൺവീനർ ബിബിൻ ബിനു കൃതജ്ഞതയും പറഞ്ഞു. തിരുവല്ല ടൗണിൽ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധസദസിൽ സ്കിറ്റ് അവതരിപ്പിച്ച ശാഖയിലെ കുട്ടികളെ അനുമോദിച്ചു. ദൈവദശകം ആലേഖനം ചെയ്ത ഫലകവും ശാഖാ ഭാരവാഹികൾ ഏറ്റുവാങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിയെയും സഖ്യശക്തികളെയും പരാജയപ്പെടുത്തുകയാണ് സിപിഐഎമ്മിന്റെ പ്രധാന ലക്ഷ്യമെന്ന് എം എ ബേബി

0
തിരുവനന്തപുരം: ബിജെപിയെയും സഖ്യശക്തികളെയും പരാജയപ്പെടുത്തുകയാണ് സിപിഐഎമ്മിന്റെ പ്രധാന ലക്ഷ്യമെന്ന് പാർട്ടി ജനറൽ...

മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി

0
ചെന്നൈ: മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി...

എനിക്ക് കാൻസർ ബാധിച്ചത് ജയിൽവാസത്തിന് പിന്നാലെ ; സഞ്ജയ് റാവുത്ത്

0
ന്യൂഡൽഹി : തനിക്ക് കാൻസർ ബാധിച്ചതിന് പിന്നിൽ ജയിൽവാസമാണെന്ന ഗുരുതര...