ഗ്യാൻവാപി വിഷയം ; നീതിപീഠം മതേതര രാജ്യത്തിന്റെ ആശങ്കയകറ്റണമെന്ന് ഐ.എസ്.എം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോടതികളിൽനിന്ന് നീതിയോടുകൂടിയുള്ള തീർപ്പുകളാണ് രാജ്യത്തെ പൗരൻമാർ ആഗ്രഹിക്കുന്നതെന്നും ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അമിതാവേശം ഉത്കണ്ഠയുളവാക്കുന്നതാണെന്നും ഐ.എസ്.എം സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു. 1991ലെ ആരാധാലയ സംരക്ഷണനിയമം ലംഘിക്കപ്പെടുന്നത് മതേതര ജനാധിപത്യ ഇന്ത്യ അതീവ ജാഗ്രതയോടെ കാണണം. ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെ അഭിമാനമാണെന്ന കോഴിക്കോട് എൻ.ഐ.ടി പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റ് ബന്ധപ്പെട്ടവർ ഗൗരവമായി കാണണമെന്നും കൗൺസിൽ ആവശ്യപ്പെടുകയും ചെയ്തു.

കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശരീഫ് മേലേതിൽ അദ്ധ്യക്ഷത വഹിച്ചു. ‘നേരാണ് നിലപാട്’ എന്ന പ്രമേയത്തിൽ എറണാകുളത്ത് സംഘടിപ്പിച്ച സംസ്ഥാന സമ്മേളനത്തിന്റെ തുടർപദ്ധതികളും രൂപരേഖയും കൗൺസിൽ അംഗീകരിച്ചു. 1000 ശാഖകളിൽ ‘ഉസ്‌റതുൻ ഹസന’ കുടുംബ സംഗമങ്ങൾക്കും റമദാൻ കാമ്പയിനിനും അന്തിമ രൂപം നൽകുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...