ദില്ലി : ഏക സിവില്‍ കോഡ് ഏകീകൃത സിവിൽ കോഡ് ബിൽ ചർച്ച ചെയ്യുന്നതിനായി ഉത്തരാഖണ്ഡ് നിയമസഭ ഇന്ന് ചേരും. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്താണ് ഏക സിവില്‍ കോഡ് ബില്‍ പാസാക്കുന്നത്. ചര്‍ച്ചയ്ക്കുശേഷം ഇന്ന് തന്നെ ബില്‍ പാസാക്കും. യുസിസി കരട് തയാറാക്കുന്നതിനായി നിയോഗിച്ച സമിതി നൽകിയ റിപ്പോർട്ട് ഇന്നലെ മന്ത്രിസഭ അംഗീകാരം നൽകി. ബിൽ പസാകുന്നതോടെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. തെരഞ്ഞെടുപ്പിന് മുൻപ് 3 സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ആണ് ബിജെപി നീക്കം. ഉത്തരാഖണ്ഡ് ഏക സിവിൽ കോഡ് കൂടുതൽ സംസ്ഥാനങ്ങളിൽ മാതൃകയാക്കാനുള്ള നിര്‍ദേശമാണ് ബിജെപി നേതൃത്വം നല്‍കിയിരിക്കുന്നത്. ഗുജറാത്ത് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഉത്തരാഖണ്ഡിനെ മാതൃകയാക്കി ഏക സിവില്‍ കോഡ് ബില്‍ പാസാക്കാനാണ് നിര്‍ദേശം.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1