തെരഞ്ഞെടുപ്പില്‍ ഹിന്ദുവിനെ വിജയിപ്പിക്കുക – ഹിന്ദു വ്യാപാരികളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുക ; വര്‍ഗീയ പ്രചാരണവുമായി അയല്‍കൂട്ടത്തിന്റെ വാട്സപ്പ് ഗ്രൂപ്പ്

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂര്‍ : വര്‍ഗീയ ചേരിതിരിവും വിദ്വേഷവും സൃഷ്ടിക്കാന്‍ അയല്‍കൂട്ട വാട്സപ്പ് കൂട്ടായ്മ കേന്ദ്രീകരിച്ച്‌ ആസൂത്രിത പ്രചരണം. നഗരസഭ ആറാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മാനസം അയല്‍കൂട്ടത്തിന്റെ വാട്സപ്പ് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ട വര്‍ഗ്ഗീയ പ്രചാരണത്തിനെതിരെ കേരള മഹിളാ സംഘം ലോകമലേശ്വരം കമ്മറ്റി കൊടുങ്ങല്ലൂര്‍ പോലീസില്‍ പരാതി നല്‍കി. ഹിന്ദുക്കളോടുള്ള ആഹ്വാനവും അവര്‍ നടപ്പാക്കേണ്ട 25 ഇന നിര്‍ദ്ദേശങ്ങളുമാണ് സന്ദേശത്തിലുള്ളത്. ഈ നിര്‍ദ്ദേശങ്ങളുടെ കോപ്പി സഹിതമാണ് പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.

ഹിന്ദു നേതാവിനെ തെരഞ്ഞെടുക്കുക, ഹിന്ദു വ്യാപാരികളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുക തുടങ്ങി മൊബൈല്‍ റീചാര്‍ജ്ജ് പോലും ഹിന്ദു കടകളില്‍ നിന്ന് ആകണമെന്ന് വരെ 25 ഇന നിര്‍ദ്ദേശങ്ങളിലുണ്ട്. വീടുകളില്‍ കുട്ടികളെയും മാതാപിതാക്കളെയും ഇത് സംബന്ധിച്ച്‌ ബോധവത്ക്കരണം നടത്താനും പറയുന്നു. അയല്‍ക്കൂട്ടം വാട്സപ്പ് കൂട്ടയ്മയിലൂടെ നടക്കുന്നത് കൊടിയ വര്‍ഗ്ഗീയ പ്രചാരണമാണെന്നും ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും സമൂഹം ജാഗ്രത പാലിക്കണമെന്നും സി.പി.ഐ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...