കരുവാരക്കുണ്ട് മേഖലയില്‍ കടുവയുടെ സാന്നിധ്യം ; ജനങ്ങള്‍ ഭീതിയില്‍

For full experience, Download our mobile application:
Get it on Google Play

കരുവാരക്കുണ്ട്‌ : കരുവാരക്കുണ്ട് മേഖലയില്‍ കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ജനങ്ങള്‍ ഭീതിയിലായി.
പാന്ത്രയില്‍ രാവിലെ ടാപ്പിംങ്ങ് തൊഴിലാളികളാണ് കടുവ ഓടിയകലുന്നത് കണ്ടത്. ജനവാസ മേഖലയില്‍ തുടര്‍ച്ചയായി കടുവയുടെ സാന്നിധ്യമുളളത് നാട്ടുകാരെയാകെ ആശങ്കയിലാക്കുന്നുണ്ട്. വനപാലകര്‍ കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും നാട്ടുകാരുടെ ആശങ്ക ഒഴിയുന്നില്ല. ടാപ്പിങ്ങ് തൊഴിലാളികള്‍ രാവിലെ എഴിന് എത്തിയപ്പോഴാണ് പാന്ത്ര ഭാഗത്തുവെച്ച് കടുവ ഓടിപ്പോകുന്നത് കണ്ടത്.

കടുവയുടെ കാല്‍പ്പാടുകളും കടുവ കൊന്നിട്ട കാട്ടുപന്നിയുടെ അവശിഷ്ടങ്ങളും സ്ഥലത്തുണ്ട്. കാണുന്ന സമയത്ത് കാട്ടുപന്നി ചത്തിട്ടുണ്ടായിരുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. പ്രദേശത്ത് കടുവയുടെ സാന്നിധ്യമുള്ളതിനാല്‍ ടാപ്പിംങ് ജോലി ചെയ്യുന്നവരടക്കം ഭീതിയിലാണ്. കടുവയെ പിടിക്കാന്‍ വനം ഉദ്യോഗസ്ഥര്‍ കൂടൊരുക്കിയിട്ടുണ്ടെങ്കിലും കടുവ ജനവാസ മേഖലകളില്‍ പതിവായെത്തുന്നുണ്ട്. ഭീതിയിലായതോടെ ഇരുട്ടു മൂടിയാല്‍ പിന്നെ പുറത്തിറങ്ങാനാവാത്ത ഗതികേടിലാണ് നാട്ടുകാര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....