ഡോണൾഡ് ട്രംപ് അവതരിപ്പിച്ച പദ്ധതിയെ കുറിച്ച് അറിയില്ലെന്ന് ഹമാസ്

For full experience, Download our mobile application:
Get it on Google Play

ഗാസ: ഗാസയിലെ വെടിനിർത്തൽ സാധ്യത അകലെയെന്ന് ഹമാസ്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ച പദ്ധതിയെ കുറിച്ച് അറിയില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഇടക്കാല ഗാസ ഭരണത്തിന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിനെ അംഗീകരിക്കില്ലെന്നും ടോണി ബ്ലയർ വിചാരണ നേരിടേണ്ട ആളാണെന്നും ഹമാസ് അഭിപ്രായപ്പെടുന്നു. ഗാസയിൽ വെടിനിർത്തലിന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് 21 ഇന പദ്ധതി അവതരിപ്പിച്ചിരുന്നു. ഇതാണ് ഹമാസ് ഭാഗികമായി തള്ളുന്നത്. ഗാസയിൽ അമേരിക്ക മുന്നോട്ട് വെച്ച വെടിനിർത്തൽ നിർദേശങ്ങളുടെ വിജയസാധ്യത അനിശ്ചിതത്വത്തിൽ തുടരുകയാണ്.

ഗാസയിൽ അധികാര മാറ്റത്തിന് മുന്നോടിയായുള്ള ഇടക്കാല സമിതിയെ നയിക്കാൻ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ എത്തുന്നത് അംഗീകരിക്കില്ലെന്ന് ഹമാസ് വ്യക്തമാക്കിയതോടെയാണിത്. ഗാസയിൽ വെടിനിർത്തിലിനായുള്ള ഒരു പദ്ധതിയും ലഭിച്ചിട്ടില്ലെന്നും ഹമാസ് വ്യക്തമാക്കി. അമേരിക്കൻ നിർദേശ പ്രകാരം ഇടക്കാല ഗാസ ഭരണസമിതിയെ നയിക്കാൻ ടോണി ബ്ലെയർ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇറാഖ് യുദ്ധത്തിലടക്കമുള്ള പങ്കിന് വിചാരണ നേരിടേണ്ടയാളാണ് ടോണി ബ്ലെയറെന്നും പലസ്തീൻ ജനതയ്ക്ക് ഒരു നന്മയും ടോണി ബ്ലെയർ ചെയ്തിട്ടില്ലെന്നുമാണ് ഹമാസിന്‍റെ നിലപാട്. ഗാസയിലെ ആഭ്യന്തര ഭരണം പലസ്തീൻ ജനതയാണ് തീരുമാനിക്കേണ്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...