മീഡിയവണ്‍ വിലക്ക്‌ : മാധ്യമ സ്വാതന്ത്ര്യം പരിഗണിക്കാതെയുള്ളതാണെന്ന് ഹമീദ് വാണിയമ്പലം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ മീഡിയവണ്‍ വിലക്കുമായി ബന്ധപ്പെട്ട വിധി ഇന്ത്യന്‍ ഭരണഘടന അനുവദിച്ച മാധ്യമ സ്വാതന്ത്ര്യത്തെ പരിഗണിക്കാതെയുള്ളതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച മുദ്രവെച്ച കവറിനെ അടിസ്ഥാനമാക്കി കാരണം അറിയിക്കാതെ മാധ്യമ സ്വാതന്ത്ര്യം വിലക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളെ സഹായിക്കുകയാണ് കോടതി ചെയ്യുന്നത്. ഒരു ദൃശ്യമാധ്യമത്തെ എന്ത് കാരണത്താലാണ് വിലക്കുന്നത് എന്നുപോലും ബന്ധപ്പെട്ടവരെ അറിയാക്കാത്ത നിലപാട് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന എല്ലാത്തരം അവകാശങ്ങള്‍ക്കും എതിരാണ്.

സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഏതൊരു വ്യക്തിയുടെയും സ്ഥാപനത്തെയും മേല്‍ നടപടി സ്വീകരിക്കാനുളള കേന്ദ്രസര്‍ക്കാറിന്റെ നീക്കം തികച്ചും ജനാധിപത്യ വിരുദ്ധമാണ്. ജനാധിപത്യത്തിന്റെ പൂര്‍ണ്ണതയില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് എത്രത്തോളമാണെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ താല്‍പര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന നിലപാട് നീതിന്യായ വ്യവസ്ഥയില്‍ നിന്ന് ഉണ്ടാകുന്നത് ആശങ്കാജനകമാണ്.

ഏകാധിപത്യത്തിന് വഴിയൊരുക്കുന്ന സാഹചര്യമാണ് ഇന്ത്യയില്‍ രൂപപ്പെടുന്നത്.സുപ്രീം കോടതിയിലേക്ക് നീതിതേടി കേസ് നല്‍കുമെന്ന മീഡിയവണിന്റെ തീരുമാനത്തിന് എല്ലാവിധ സഹകരണവും വെല്‍ഫെയര്‍ പാര്‍ട്ടി ഈ സന്ദര്‍ഭത്തില്‍ അറിയിക്കുന്നു. ഭരണകൂടങ്ങളുടെ ഫാഷിസ്റ്റ് അടിച്ചമര്‍ത്തലുകള്‍ മറനീക്കി പുറത്തു വരുന്ന സാഹചര്യത്തില്‍ ജനാധിപത്യ സമൂഹം മീഡിയാവണ്ണിനൊപ്പം ഉറച്ചു നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...