ഇന്ത്യന്‍ വിദ്യാര്‍ഥികളെ മനുഷ്യകവചമാക്കുന്നുവെന്ന റഷ്യന്‍ ആരോപണം നിഷേധിച്ച്‌​ വിദേശകാര്യമന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യന്‍ വിദ്യാര്‍ഥികളെ മനുഷ്യകവചമാക്കുന്നുവെന്ന ആരോപണം തള്ളി വിദേശകാര്യമന്ത്രാലയം. യുക്രെയ്​നിലുള്ള ഇന്ത്യക്കാരുമായി നിരന്തരമായി ബന്ധപ്പെട്ട്​ വരികയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്​തമാക്കി. ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന വിവരം ഇതുവരെ എവിടെ നിന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിദ്യാര്‍ഥികളെ ബന്ദികളാക്കിയെന്ന റിപ്പോര്‍ട്ട്​ ഇതുവരെ ലഭിച്ചിട്ടില്ല. ഖാര്‍ക്കീവില്‍ നിന്നും സമീപപ്രദേശങ്ങളിലും നിന്നും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്​ യാത്ര ചെയ്യുന്നതിനായി പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തണമെന്ന്​ യുക്രെയ്​ന്‍ സര്‍ക്കാറിനോട്​ അഭ്യര്‍ഥിച്ചിട്ടുണ്ട്​.

യുക്രെയ്​നിന്റെ കിഴക്കന്‍ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ്​ പുരോഗമിക്കുന്നതെന്ന്​ വിദശേകാര്യമന്ത്രാലയം വക്​താവ്​ അരിന്ദം ബാച്ചി പറഞ്ഞു. നേരത്തെ തങ്ങള്‍ക്ക്​ ലഭിച്ച വിവരമനുസരിച്ച്‌​ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഖാര്‍ക്കീവ്​ വിടാന്‍ യുക്രെയ്​ന്‍ അനുവദിക്കുന്നില്ലെന്ന്​ മനസിലാക്കിയെന്ന്​ റഷ്യ അറിയിച്ചിരുന്നു. അവരെ മനുഷ്യകവചമാക്കുകയാണ് യുക്രെയ്​ന്‍ ചെയ്യുന്നത്​​. ഇന്ത്യന്‍ പൗരന്‍മാരെ സുരക്ഷിതമായി യുക്രെയ്​നില്‍ നിന്നും പുറത്തെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ റഷ്യ തയാറാണ്​. പിന്നീട്​ റഷ്യയില്‍ നിന്നും ഇന്ത്യയുടെ വിമാനങ്ങളിലോ തങ്ങളുടെ വിമാനത്തിലോ ഇവരെ നാട്ടിലെത്തിക്കാന്‍ തയാറാണെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...