ഹരിദാസന്റെ മരണകാരണം അമിത രക്തസ്രാവം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി : പുന്നോലില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ മരണകാരണം അമിത രക്തസ്രാവമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വലതുകാലിലും തുടയ്ക്കും മാരകമായ നാല് വെട്ടുകള്‍ എറ്റുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, ഹരിദാസനെ വെട്ടിക്കൊന്ന കേസില്‍ ബിജെപി കൗണ്‍സിലര്‍ ലിജേഷ് ഉള്‍പ്പെടെ നാല് ആര്‍എസ്എസുകാര്‍ അറസ്റ്റിലായി. ഇവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി. ഇവര്‍ ഉള്‍പ്പടെ ഏഴുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂരില്‍ നടന്നത് അതിക്രൂരമായ കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കണ്ണൂരിനെ കലാപ ഭൂമിയാക്കാനാണ് ചിലരുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മത്സ്യതൊഴിലാളിയായ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലിലായിരുന്നു സംഭവം. വീടിന് സമീപത്ത് വെച്ചാണ് ഹരിദാസിന് വെട്ടേറ്റത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഹരിദാസന്‍ അടുക്കള ഭാഗത്തെത്തി മീന്‍ ഭാര്യ മിനിയെ ഏല്‍പ്പിച്ച ശേഷം മുന്‍ഭാഗത്തേക്കു പോകുന്നതിനിടെ അക്രമികള്‍ ചാടി വീഴുകയായിരുന്നു. ബഹളം കേട്ട് ബന്ധുക്കളും സ്ഥലത്തെത്തിയിരുന്നു. ബന്ധുക്കളുടെ മുന്നില്‍ വെച്ചാണ് അക്രമം നടന്നത്. രണ്ട് ബൈക്കുകളിലായി എത്തിയ അക്രമി സംഘമാണ് കൊല നടത്തിയത്. ഹരിദാസനു നേരെയുള്ള അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോധരന്‍ സുരനും വെട്ടേറ്റിരുന്നു. ഇരുപതിലേറെ വെട്ടാണ് ഹരിദാസിന്റെ ശരീരത്തിലുണ്ടായിരുന്നത്. ഇടതുകാല്‍ അറുത്തു വലിച്ചെറിഞ്ഞ നിലയിലായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...