ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് വഴങ്ങി എന്ന കാനം രാജേന്ദ്രന്റെ പ്രസ്‌താവന അടിസ്ഥാന രഹിതം : പി.സി ചാക്കോ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാര്‍ – ഗവര്‍ണര്‍ പോരില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി എന്‍സിപി. ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് വഴങ്ങി എന്ന കാനം രാജേന്ദ്രന്റെ പ്രസ്‌താവന അടിസ്ഥാന രഹിതമാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ പി സി ചാക്കോ വ്യക്തമാക്കി. ഗവര്‍ണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത് മാതൃകാപരമെന്നും പി.സി ചാക്കോ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ഗവര്‍ണറോട് വിശദീകരിക്കുന്നതില്‍ തെറ്റില്ല. ഗവര്‍ണറെ വെല്ലുവിളിച്ചു പോകേണ്ടതല്ല സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗതത്തിന്‍ മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് രാവിലെ നിയമസഭയില്‍ തുടങ്ങും. നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷം പങ്കെടുക്കും.

ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനം പ്രതിപക്ഷം കൊണ്ടുവന്നേക്കും. മൂന്നു ദിവസമാണ് ചര്‍ച്ച. ഗവര്‍ണറേയും സര്‍ക്കാരിനെയും ഒരു പോലെ കടന്നാക്രമിക്കാന്‍ ആണ് പ്രതിപക്ഷ തീരുമാനം. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഒത്തു കളിക്കുക ആണെന്നും ബിജെപി ഇട നില നില്‍ക്കുന്നുവെന്നും പ്രതിപക്ഷം സഭയിലും ആരോപിക്കും. ലോകയുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതും, ഹരി എസ് കര്‍ത്തയുടെ നിയമനവും നയ പ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ പൊതു ഭരണ സെക്രട്ടറിയെ മാറ്റിയതും പ്രതിപക്ഷം ഉന്നയിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...