സാബു ശ്രമിച്ചത് സന്ദേശം സിനിമയിലെ പോലെ മൃതദേഹം പിടിച്ചെടുക്കാനാണ് ; സി.എന്‍ മോഹനന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്ററും കിറ്റക്‌സ് എം.ഡിയുമായ സാബു ജേക്കബിനെതിരെ വിമര്‍ശനവുമായി സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍. ദീപു മരിക്കുമെന്ന് ഉറപ്പായപ്പോഴാണ് സാബു രംഗത്ത് വന്നതെന്നും മോഹനന്‍ പറഞ്ഞു. ‘സാബു ശ്രമിച്ചത് സന്ദേശം സിനിമയിലെ പോലെ മൃതദേഹം പിടിച്ചെടുക്കാനാണ്. പി.വി ശ്രീനിജന്റേത് പെയ്ഡ് സീറ്റ് ആണെന്ന ആരോപണത്തിന് മറുപടിയുണ്ട്. പ്രതികളില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഉണ്ടെങ്കിലും ആളെ കൊല്ലാനാണ് പോയതെന്ന് പറയാനാകുമോ? ഒരുപാട് കാശ് കയ്യിലുണ്ടെന്ന് കരുതി എന്തും വിളിച്ചു പറയാമെന്ന അവസ്ഥയാണ് സാബു എം.ജേക്കബിനുള്ളത്’- മോഹനന്‍ പറഞ്ഞു.

കഴിഞ്ഞ 12-ാം തീയതിയാണ് ദീപുവിന് പരിക്കേറ്റ സംഭവമുണ്ടാകുന്നത്. ഇതിന് ശേഷം സാബുവും ട്വന്റി ട്വന്റിയുടെ പഞ്ചായത്ത് അംഗവും എവിടെ ആയിരുന്നു? 14-ാം തീയതി ദീപുവിനെ അദ്ദേഹത്തിന്റെ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അല്ലാതെ ട്വന്റി ട്വന്റി അല്ല. ഇപ്പോള്‍ ദീപുവിന്റെ മൃതദേഹത്തിന് അവകാശം ഉന്നയിച്ച്‌ വരികയാണ് ട്വന്റി ട്വന്റിയെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...