വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ എ​ട്ട് പേ​ര്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ച​ണ്ഡി​ഗ​ഡ് : ഹ​രി​യാ​ന​യി​ലെ ജാ​ജ​ര്‍ ജി​ല്ല​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ എ​ട്ട് പേ​ര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​രി​ല്‍ മൂ​ന്ന് പേ​ര്‍ സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യും ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്. എ​ല്ലാ​വ​രും ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​ണ്.

ജാ​ജ​ര്‍ ജി​ല്ല​യി​ലെ ബാ​ഡ്ലി ന​ഗ​ര​ത്തി​ന് സ​മീ​പം ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​കടം . റോ​ഡ് വ​ശ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ലേ​ക്ക് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ട്ര​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പ​ടെ 11 പേ​ര്‍ കാ​റി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് നിഗമനം.

ഫി​റോ​സാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ യാ​ത്രി​ക​ര്‍ രാ​ജ​സ്ഥാ​നി​ല്‍ ക്ഷേ​ത്ര​ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. എ​ട്ട് പേ​രും സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്. അ​ല​ക്ഷ്യ​മാ​യി വാ​ഹ​നം ഓ​ടി​ച്ച​തി​ന് ട്ര​ക്ക് ഡ്രൈ​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...