മല്ലപ്പള്ളിയില്‍ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷം ; വലഞ്ഞ് ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

മ​ല്ല​പ്പ​ള്ളി : താ​ലൂ​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി, കു​ര​ങ്ങ്, കു​റു​ന​രി എ​ന്നി​വ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. കാ​ർ​ഷി​ക​വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യാ​ണ്. എ​ഴു​മ​റ്റൂ​ർ, കൊ​റ്റ​നാ​ട്, കോ​ട്ടാ​ങ്ങ​ൽ, ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം സ്ഥി​ര​മാ​കു​ന്നു. ചേ​ന, ചേ​മ്പ്, ക​പ്പ, കാ​ച്ചി​ൽ, വാ​ഴ, തെ​ങ്ങി​ൽ തൈ​ക​ൾ എ​ന്നി​വ​യെ​ല്ലാം ന​ശി​പ്പി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം എ​ഴു​മ​റ്റൂ​ർ, കൊ​റ്റ​നാ​ട്, കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്ക​പ്പെ​ട്ടു. ഏ​ക്ക​റു​ക​ണ​ക്കി​ന് സ്ഥ​ല​ത്തെ കൃ​ഷി​യാ​ണ് ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ ന​ശി​പ്പി​ച്ച​ത്. ഇ​തോ​ടെ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ന​ട്ടം​തി​രി​യു​ക​യാ​ണ് ഓ​രോ ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളും.

വ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​റ​ങ്ങു​ന്ന കു​ര​ങ്ങു​ക​ൾ ക​രി​ക്ക്, വാ​ഴ​ക്കു​ല​ക​ൾ, അ​ട​ക്ക എ​ന്നി​വ​യെ​ല്ലാം ന​ശി​പ്പി​ക്കു​ക​യാ​ണ്. കു​റു​ന​രി​യു​ടെ ആ​ക്ര​മ​ണ​വും പ​തി​വാ​കു​ന്നു. പെ​രു​മ്പെ​ട്ടി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ​ക്ക് കു​റു​ന​രി​യു​ടെ ക​ടി​യേ​റ്റു. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും ക​ടി​ച്ചി​ട്ടു​ണ്ട്. കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം നി​ത്യ​സം​ഭ​മാ​യ​തോ​ടെ ബാ​ങ്ക് വാ​യ്പ​ക​ളും മ​റ്റ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും ക​ട​മെ​ടു​ത്ത് പാ​ട്ട കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​രെ​ല്ലാം കൃ​ഷി​നാ​ശം മൂ​ലം ക​ട​ക്കെ​ണി​യി​ൽ ന​ട്ടം തി​രി​യു​ക​യാ​ണ്. വ​ന​മേ​ഖ​ല​ക​ളോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രു​ന്ന കാ​ട്ടു​പ​ന്നി ശ​ല്യം ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. കൃ​ഷി ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​ക്കി​യ ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളാ​ണ് ഏ​റെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...