ബി.ജെ.പി വിട്ട് അജിത് പവാറിന്റെ എൻ.സി.പിയിലേക്ക് ചേരാനൊരുങ്ങി ഹർഷ് വർധൻ പാട്ടീൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ ബി.ജെ.പിയെ ഞെട്ടിച്ച് ശരദ് പവാർ നയിക്കുന്ന എൻ.സി.പിയിൽ ചേരാൻ മുൻ മന്ത്രി ഹർഷ് വർധൻ പാട്ടീലിന്റെ തീരുമാനം. ഉടൻ എൻ.സി.പിയിൽ ചേരുമെന്ന് ഹർഷ് വർധൻ അനുയായികളെ അറിയിച്ചു. ശരദ് പവാറുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് തീരുമാനം അറിയിച്ചിരിക്കുന്നത്. ”കഴിഞ്ഞ രണ്ടുമാസമായി ഇന്ദാപൂർ മണ്ഡലത്തിൽ സഞ്ചരിക്കുകയായിരുന്നു. ഇവിടെയുള്ള എല്ലാവിഭാഗം ജനങ്ങളുടെയും പ്രശ്നങ്ങൾ അടുത്തറിയാൻ അതിലൂടെ സാധിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതായി മനസിലായി.​

എൻ.സി.പി നേതാവുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അദ്ദേഹവും പിന്തുണ നൽകി. തുടർന്ന് അനുയായികളോട് സംസാരിച്ച് എൻ.സി.പിയിൽ ചേരാൻ തീരുമാനിച്ചു.”-ഹർഷ് വർധൻ പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു. പുണെയിലെ ഇന്ദാപൂർ മണ്ഡലത്തിൽ നിന്നാണ് ഹർഷ് വർധൻ ജനവിധി തേടുക. നാലു തവണ ഈ മണ്ഡലം പ്രതിനിധീകരിച്ചിട്ടുണ്ട് ഇദ്ദേഹം. ഒക്ടോബർ ഏഴിന് ഇന്ദാപൂരിൽ നടക്കുന്ന റാലിയിലായിരിക്കും ഹർഷ് വർധന്റെ എൻ.സി.പി പ്രവേശം. ഹർഷ് വർധന്റെ മകൾ അങ്കിത പാട്ടീലും എൻ.സി.പി അംഗത്വമെടുക്കും. 2019ലാണ് കോൺഗ്രസ് വിട്ട് ഹർഷ് വർധൻ ബി.ജെ.പിയിൽ ചേർന്നത്. ഇന്ദാപൂരിൽ തന്നെ തഴഞ്ഞ് ഘടക കക്ഷിയായ എൻ.സി.പിക്ക് സീറ്റ് നൽകാൻ ബി.ജെ.പി തീരുമാനിച്ചതാണ് ഹർഷ് വർധനെ പാർട്ടി വിടാൻ പ്രേരിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...