മല്ലപ്പള്ളി താലൂക്കില്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷം ; ദുരിതത്തില്‍ കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : താലൂക്ക് പ്രദേശത്തെ മലയോര മേഖലകളിൽ വന്യമൃഗങ്ങളുടെ ശല്യം വർദ്ധിച്ചതോടെ പ്രദേശത്തെ കർഷകർ ദുരിതത്തിൽ. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ പച്ചക്കറികളെല്ലാം കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു തുടങ്ങി. ഇവയെ കൃഷിയിടങ്ങളിൽ നിന്ന് തുരത്താൻ ശ്രമിച്ചാൽ ആക്രമണം ഉറപ്പ്. കാട്ടുപന്നികളും മുള്ളൻപന്നികളുമാണ് ഇതിൽ വില്ലന്മാർ. കാട്ടുപന്നികളെ പകൽ സമയത്തുപോലും പാതയോരങ്ങളിൽ കാണാം. വീടിന് ചുറ്റും നട്ടുവളർത്തിയ കിഴങ്ങ് വർഗങ്ങൾ പോലും ഇവർ വെറുതെ വിടാറില്ല. ഇക്കഴിഞ്ഞ മേയ് മാസത്തിൽ പടുതോട് – എഴുമറ്റൂർ റോഡിൽ പുറ്റത്താനിക്ക് സമീപം എഴുമറ്റൂർ സ്വദേശിയായ സ്കൂട്ടർ യാത്രക്കാരിയെ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.  എഴുമറ്റൂർ പഞ്ചായത്തിൽ എഴുമറ്റൂർ സ്വദേശി രാജപ്പൻ പാട്ടത്തിന് എടുത്ത ഒന്നര ഏക്കർ ഭൂമിയിലെ വാഴയും മരച്ചീനിയും പച്ചക്കറികളും ഒരു മാസത്തിന് മുമ്പ് കാട്ടുപന്നി നശിപ്പിച്ചു. ആനിക്കാട് പഞ്ചായത്തിൽ പുല്ലുകുത്തി സ്വദേശി മോഹനന്റെയും രണ്ട് ഏക്കർ വരുന്ന ഭൂമിയിലെ ചേനയും മരച്ചീനിയും, ഏത്തവാഴയും കാട്ടുപന്നിപൂർണ്ണമായി നശിപ്പിച്ചു. മല്ലപ്പള്ളി, കോട്ടാങ്ങൽ, കൊറ്റനാട് പഞ്ചായത്തുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...