വെള്ളനാട് പഞ്ചായത്തിൽ കൃഷിയിട പരീക്ഷണത്തിന്റെ വിളവെടുപ്പ് ഉത്സവം നടന്നു

For full experience, Download our mobile application:
Get it on Google Play

വെള്ളനാട് : മിത്ര നികേതൻ കൃഷിവിജ്ഞാന കേന്ദ്രം വെള്ളനാട് പഞ്ചായത്തിൽ നടപ്പിലാക്കിയ വെണ്ടയിലെ മൊസൈക് രോഗത്തെ പ്രതിരോധിക്കുന്ന ഇനങ്ങളെ സംബന്ധിച്ച കൃഷിയിട പരീക്ഷണത്തിന്റെ വിളവെടുപ്പ് ഉത്സവം വെളിയന്നൂർ വാർഡിൽ കെ.വി കെ മേധാവി ഡോ. ബിനു ജോൺ സാം നിർവഹിച്ചു. കൃഷി ഓഫീസർ ഉല്ലാസ്, പെസ്റ്റ് സ്കൗട്ട് രാജശ്രീ എന്നിവർ വിളവെടുപ്പ് ഉത്സവത്തിൽ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിൽ വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ആനക്കൊമ്പൻ വെണ്ടയിൽ മൊസൈക്ക് രോഗം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് കൃഷി വിജ്ഞാന കേന്ദ്രം മൊസൈക്ക് രോഗത്തെ പ്രതിരോധിക്കുന്ന വെണ്ടയിനങ്ങളെ സംബന്ധിക്കുന്ന കൃഷീയിട പരീക്ഷണം നടപ്പിലാക്കിയത്. വെള്ളനാട് പഞ്ചായത്തിൽ കിടങ്ങുമ്മേൽ വാർഡിൽ സുജാലയത്തിൽ സുജിത്ത് എന്ന യുവ കർഷകന്റെ കൃഷിയിടത്തിലാണ് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക നിർദ്ദേശങ്ങൾക്കനുസൃതമായി കൃഷിയിട പരീക്ഷണം നടത്തിയത്. കെ വി കെ യിലെ ഹോർട്ടികൾച്ചർ വിഭാഗം സബ്ജെക്ട് മാറ്റർ സ്പെഷലിസ്റ്റ് മഞ്ജു തോമസ് ആണ് പ്രസ്തുത കൃഷിയിട പരീക്ഷണത്തിന്റെ മേൽനോട്ടം വഹിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു ; നാളെയും മറ്റന്നാളും ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട...

കാസർഗോഡ് എംഡിഎംഎ കേസ് : മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

0
കാസർഗോഡ് : കാസർഗോഡ് എംഡിഎംഎയുമായി പിടിയിലായവർക്ക് മുഖ്യമന്ത്രി വി ഡി സതീശനുമായി...

എഫ് സി ആർ എ ബിൽ ജെപിസിക്ക് ; ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം

0
ന്യൂഡൽഹി : വിദേശ സംഭവാന നിയന്ത്രണ നിയമഭേദഗതി ബിൽ സംയുക്ത പാർലമെന്ററി...

കാൻസറിനെ നോ‌‌ട്ടിഫയബിൾ ഡിസീസ് വിഭാഗത്തിലാക്കണം ; സുപ്രീംകോടതി

0
ന്യൂഡൽഹി : കാൻസറിനെ നോ‌‌ട്ടിഫയബിൾ ഡിസീസ് അഥവാ റിപ്പോർട്ട് ചെയ്യപ്പെടേണ്ട രോഗങ്ങളുടെ...