വയനാട്ടിൽ വഖഫ് നോട്ടീസ് ലഭിച്ച കുടുംബങ്ങളെ സന്ദർശിച്ച് പി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: വയനാട്ടിൽ വഖഫ് ബോർഡിൻ്റെ നോട്ടീസ് ലഭിച്ച കുടുംബങ്ങളെ സന്ദർശിച്ച് സി പി എം സംസ്ഥാന സമിതി അംഗം പി ജയരാജൻ. തവിഞ്ഞാല്‍ തലപ്പുഴയില്‍ നോട്ടീസ് ലഭിച്ച കുടുംബങ്ങളെയാണ് അദ്ദേഹം സന്ദർശിച്ചത്. ജയരാജനൊപ്പം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിനും ഉണ്ടായിരുന്നു. അഞ്ചു കുടുംബങ്ങൾക്കാണ് വഖഫ് ബോർഡ് നോട്ടീസ് അയച്ചത്. ഇക്കാര്യത്തിൽ ഉപതെരഞ്ഞെടുപ്പിന് ശേഷം തീരുമാനമുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒഴിപ്പിക്കലിൻ്റെ ഭാഗമായി നോട്ടീസ് ലഭിച്ചത് മുപ്പതിലേറെ വർഷമായുള്ള താമസക്കാർക്കാണെന്നും, അക്കാര്യത്തിൽ സ്വാഭാവികമായും പ്രയാസമുണ്ടെന്നും പറഞ്ഞ ജയരാജൻ, പ്രയാസത്തിന് പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ഇക്കാര്യം കോടതിയെ ഉൾപ്പെടെ ബോധ്യപ്പെടുത്തി സംസ്ഥാന സർക്കാർ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങളോട് ജയരാജൻ പ്രതികരിച്ചത്. കൈവശക്കാരെ ഒഴിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും, അത് അവരോട് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ പി ജയരാജൻ, മുതലെടുപ്പിന് വേണ്ടി ബി ജെ പിക്കാർ രംഗത്തെത്തിയിട്ടുണ്ടെന്നും, ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് യാതൊന്നും ചെയ്യാൻ കഴിയില്ലെന്നും അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വാടകക്കാരുടെ വീട് ഇടിച്ചുനിരത്തി ഉടമകളുടെ ക്രൂരത

0
കൊല്ലം: കൊല്ലം ചിതറയിൽ വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി താമസിച്ചുവരുന്ന...

മകനെയും കൊണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുടിവെള്ള പദ്ധതിയുടെ കുഴിയിൽ വീണു ; ഗുരുതര പരിക്കേറ്റ്...

0
തിരൂരങ്ങാടി: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു....

കലഞ്ഞൂര്‍ പോത്തുപാറയില്‍ ലോഡ് കയറ്റി വന്ന ടോറസ് ലോറിക്ക് തീ പിടിച്ചു : വാഹനം...

0
കോന്നി : കലഞ്ഞൂര്‍ പോത്തുപാറയില്‍ പാറമടയില്‍ നിന്നും ലോഡുമായി ഇറക്കം ഇറങ്ങി വന്ന...

മല്ലപ്പള്ളിയില്‍ എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍

0
മല്ലപ്പള്ളി : പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ യുവാവിനെ...