കൊയ്ത്ത് മെതി യന്ത്രം എത്താൻ വൈകി ; വാളകത്തിനാൽ പുഞ്ചയിൽ കൊയ്ത്തിന് തടസ്സം

For full experience, Download our mobile application:
Get it on Google Play

പന്തളം : കൊയ്ത്ത് മെതി യന്ത്രം എത്താൻ വൈകിയതുകാരണം കരിങ്ങാലിപ്പാടത്തിന്റെ ഭാഗമായ വാളകത്തിനാൽ പുഞ്ചയിൽ കൊയ്ത്തിന് തടസ്സം. വേനൽമഴയിൽ പാടത്ത് വെള്ളം കെട്ടിയതുകാരണമാണ് ഒന്നര ഏക്കറോളം പാടം കൊയ്യാൻ കഴിയാതെ കിടക്കുന്നത്. ജില്ലയ്ക്ക് പുറത്തുനിന്നുമാണ് കൊയ്ത്ത് മെതിയന്ത്രം കരിങ്ങാലിപ്പാടത്ത് എത്തിക്കുന്നത്. പഞ്ചായത്തായിരുന്ന കാലത്ത് വാങ്ങിയ കൊയ്ത്ത് മെതിയന്ത്രം ഒരുതവണപോലും ഉപയോഗിക്കാതെ ഷെഡിൽ ഇട്ടിരിക്കുകയാണ്. ഇത് നന്നാക്കാനോ പുതിയതുവാങ്ങാനോ ശ്രമം ഉണ്ടായില്ല.

കരിങ്ങാലിപ്പാടത്തിലെ കൃഷിവികസനപദ്ധതികൾക്കായി എല്ലാവർഷവും ബജറ്റിൽ പണം നീക്കിവെയ്ക്കുന്നത് കർഷകർക്ക് പ്രയോജനകരമായ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്നാണ് കർഷകരുടെ ആവശ്യം. വേനൽമഴ ചതിക്കുമോയെന്ന് ഭയന്നിരിക്കുന്ന കർഷകർക്ക് ചൊവ്വാഴ്ചയാരംഭിച്ച കൊയ്ത്ത് ആദ്യം പ്രശ്‌നമുണ്ടാക്കിയിരുന്നില്ലെങ്കിലും വെള്ളം കെട്ടിനിന്ന ഭാഗത്ത് യന്ത്രം പുതഞ്ഞു. 7500 രൂപ വാഹനക്കൂലി നൽകി കൊല്ലത്തുനിന്നുമാണ് യന്ത്രം പാടത്തെത്തിച്ചത്. മണിക്കൂറിനാണ് വാടക. വെള്ളിയാഴ്ച വൈകിട്ട് വീണ്ടും മഴ പെയ്തതോടെ ബാക്കിയുള്ള നെല്ല് കൊയ്‌തെടുക്കാനാകുമോയെന്ന ആശങ്കയിലാണ് കർഷകർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...