ഓ​ണം ല​ക്ഷ്യ​മി​ട്ട്​ കു​ടും​ബ​ശ്രീ കൃ​ഷി ചെ​യ്ത ബ​ന്ദി പൂ​ക്ക​ളു​ടെ വി​ള​വെ​ടു​പ്പ്​ തു​ട​ങ്ങി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ഓ​ണം ല​ക്ഷ്യ​മി​ട്ട്​ കു​ടും​ബ​ശ്രീ കൃ​ഷി ചെ​യ്ത ബ​ന്ദി പൂ​ക്ക​ളു​ടെ വി​ള​വെ​ടു​പ്പ്​ തു​ട​ങ്ങി. ജി​ല്ല​യി​ലെ 167 ക​ർ​ഷ​ക​സം​ഘ​ങ്ങ​ൾ 48.5 ഏ​ക്ക​റി​ലാ​യാ​ണ്​ പൂ​കൃഷി ചെ​യ്ത​ത്. ‘നി​റ​പ്പൊ​ലി​മ’ എ​ന്ന പേ​രി​ലാ​യി​രു​ന്നു കൃ​ഷി. ക​ർ​ഷ​ക​ർ​ക്ക് ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യി​രു​ന്നു. കൃ​ഷി​വ​കു​പ്പി​ന്റെ സാ​ങ്കേ​തി​ക സ​ഹാ​യ​വും കു​ടും​ബ​ശ്രീ മു​ഖേ​ന ല​ഭ്യ​മാ​ക്കി. സ്കൂ​ളു​ക​ൾ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ, കു​ടും​ബ​ശ്രീ വി​പ​ണ​ന മേ​ള​ക​ൾ, ഓ​ണ​ച്ച​ന്ത​ക​ൾ എ​ന്നി​വ മു​ഖേ​ന​യാ​ണ് വി​പ​ണ​നം ന​ട​ത്തു​ന്ന​ത്. പൂ​ക്ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ നേ​രി​ട്ട്​ കു​ടു​ബ​ശ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും വാ​ങ്ങാം.

ഇ​തി​നൊ​പ്പം വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ‘ഓ​ണ​ക്ക​നി’​യെ​ന്ന പേ​രി​ൽ പ​യ​ർ, പാ​വ​ൽ, വെ​ണ്ട, വ​ഴു​ത​ന, പ​ച്ച​മു​ള​ക്, പ​ട​വ​ലം, ചേ​ന, ചേ​മ്പ്, വെ​ള്ള​രി, മ​ത്ത​ൻ തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. വി​വി​ധ ബ്ലോ​ക്കു​ക​ളി​ലാ​യി 332.9 ഏ​ക്ക​റി​ൽ 490 സം​ഘ​കൃ​ഷി ഗ്രൂ​പ്പു​ക​ളാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. കു​ടും​ബ​ശ്രീ​യു​ടെ കീ​ഴി​ലു​ള്ള ക​ർ​ഷ​ക​വ​നി​ത​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ വി​ഷ​മി​ല്ലാ​ത്ത പ​ച്ച​ക്ക​റി​ക​ളും പൂ​ക്ക​ള​ത്തി​ലേ​ക്കു​ള്ള പൂ​ക്ക​ളും സ്വ​ന്തം നാ​ട്ടി​ൽ ത​ന്നെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പ​ദ്ധ​തി ആ​വി​ഷ്​​ക്ക​രി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 13ന് വെച്ചൂച്ചിറ സര്‍ക്കാര്‍...

മന്ദിരംപടി ജംഗ്ഷനിൽ വൈദ്യുതി ലൈനില്‍ തട്ടി മരച്ചില്ലകള്‍ : അപകട ഭീതിയിൽ യാത്രക്കാർ

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മന്ദിരം...

ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂര്‍ണ്ണം : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കർക്കടക വാവുബലി തർപ്പണത്തിന് വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള...

ചെങ്ങറ സമരഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം : ജോസഫ് എം.പുതുശ്ശേരി

0
തിരുവല്ല : ചെങ്ങറ സമരഭൂമിയിൽ അധിവസിക്കുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് അടിയന്തിര...