തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍റെ ട്രെയിനി പരാമര്‍ശത്തിന് മറുപടിയുമായി ശശി തരൂര്‍ രംഗത്ത്. സുധാകരന് എന്തും പറയാമെന്നും താന്‍ 46 വര്‍ഷം പാരമ്പര്യമുള്ള ട്രെയിനി ആണെന്നും തരൂര്‍ തിരുവന്തപുരത്ത് പറഞ്ഞു. സംസ്ഥാനങ്ങളില്‍ പ്രചരണം സുതാര്യവും നിഷ്പക്ഷവും ആയിരുന്നില്ലെന്നും ശശി തരൂര്‍ വിമര്‍ശിച്ചു. ചുമതലയുള്ളവര്‍ നിര്‍ദേശം ലംഘിച്ച് പ്രചരണത്തിന് പോയി എന്നും അദ്ദേഹം വിമര്‍ശിച്ചു.
കെ സുധാകരന്‍റെ ട്രെയിനി പരാമര്‍ശത്തിന് മറുപടിയുമായി ശശി തരൂര്‍
RECENT NEWS
Advertisment



























