ഇടുക്കി : തനിക്കെതിരെ മുന്‍ മന്ത്രി എംഎം മണി നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. ആരോപണത്തോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും കൈകാര്യം ചെയ്യാന്‍ വന്നാല്‍ അപ്പോള്‍ നോക്കാമെന്നാണ് എസ് രാജേന്ദ്രന്‍ പറഞ്ഞു. എം എം മണിയും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ഒരാളുമല്ലാതെ മറ്റാരും താന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി പറയില്ല. ചിലരുടെ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമാണിതെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.
പാര്‍ട്ടിയോട് നന്ദികേട് കാണിച്ച എസ് രാജേന്ദ്രനെ വെറുതേ വിടരുതെന്നായിരുന്നു മണി പറഞ്ഞത്. മൂന്നാറില്‍ നടന്ന എസ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍റെ 54 ാം വാര്‍ഷിക യോഗത്തിലാണ് വിവാദ ആഹ്വാനം. പാര്‍ട്ടിയുടെ ബാനറില്‍ 15 വര്‍ഷം എംഎല്‍.എയും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന എസ്. രാജേന്ദ്രന്‍ പാര്‍ട്ടിയെ വഞ്ചിച്ചുവെന്നാണ് എം.എം മണി പറഞ്ഞത്.





























