പൂന്താനം ചക്കുഴിയില്‍ പരുന്തിന്റെ അക്രമണം മൂലം പുറത്തിറങ്ങാന്‍ പറ്റുന്നില്ലെന്ന് നാട്ടുകാരുടെ പരാതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നാട്ടുകാരെ ഭീതിയിലാഴ്ത്തി പരുന്തിന്റെ ആക്രമണം. കീഴാറ്റൂര്‍ പഞ്ചായത്തിലെ പൂന്താനം ചക്കുഴിയില്‍ പ്രദേശത്താണ് കുട്ടികളെയും മതിര്‍ന്നവരെയും ഒരുപോലെ ആക്രമിച്ച് പരുന്തിന്റെ വിളയാട്ടം. പകല്‍ സമയങ്ങളില്‍ പ്രദേശത്തെത്തുന്ന പരുന്ത് വീടിന് പുറത്തും റോഡിലും കാണുന്നവരുടെ ശരീരത്തില്‍ കൊത്തി മുറിവേല്‍പ്പിക്കുന്നത് പതിവാണ്. പലരുടെയും ചുമലില്‍ പറന്നിരുന്ന് മുഖത്തും തലയിലും കൊത്തുകയാണ് പതിവ്. രണ്ട് മാസത്തോളമായി പരുന്തിന്റെ ഈ ആക്രമണം പ്രദേശത്ത് തുടങ്ങിയിട്ട്. കഴിഞ്ഞ ദിവസം പാറമ്മല്‍ ഉസ്മാന്റെ പത്ത് വയസ്സുകാരിയായ ഫാത്തിമ റിഷയുടെ മുഖത്ത് പരുന്ത് കൊത്തി പരുക്കേല്‍പ്പിച്ചിരുന്നു.

ഒറക്കോട്ടില്‍ റഊഫ്, പിലാക്കല്‍ അയ്യൂബ്, പുഴക്കല്‍ റിയാസ് എന്നിവരുടെ വീട്ടുകാരും പരുന്തിന്റെ ഉപദ്രവത്തിന് ഇരയായവരാണ്. ശരീരത്തില്‍ വന്നിരിക്കുമ്പോള്‍ കാലിലെ കൂര്‍ത്ത നഖം കൊണ്ട് മുറിവേല്‍ക്കുന്നതും പതിവാണ്. പരുന്തുന്റെ അക്രമണം ഭയന്ന് ഹെല്‍മറ്റ് തലയില്‍ വെച്ചാണ് ഇവിടെ പലരും പുറത്തിറങ്ങുന്നത്. കുട്ടികളെ സ്‌ക്കുളിലേക്ക് വിടുന്നത് വാഹനങ്ങളിലാണ്. മാത്രമല്ല പരുന്തിന്റെ ഉപദ്രവം കാരണം ചെറിയ കുട്ടികളെ വീടിന് പുറത്തേക്ക് വിടാന്‍ രക്ഷിതാക്കള്‍ക്കും ഭയമാണ്. വീടിന്റെ പുറത്തുവെച്ച് മത്സ്യമോ മറ്റോ വൃത്തിയാക്കാനും പരുന്ത് കാരണം കഴിയുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. ഉപദ്രവകാരിയായ പരുന്തിനെ പിടികൂടാന്‍ നാട്ടുകാര്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...