ലക്ദ്വീപിലെ സ്റ്റാമ്പ് ഡ്യൂട്ടി വിവേചനം ഹൈക്കോടതി റദ്ദ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലക്ഷദ്വീപില്‍ ഭൂമി കൈമാറ്റത്തിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച അഡ്‌മിനിസ്ട്രേഷന്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു. നേരത്തെയുണ്ടായിരുന്ന ഒരു ശതമാനം സ്റ്റാമ്പ്  ഡ്യൂട്ടിയില്‍ നിന്ന് സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള വസ്‌തുവിന് 6 ശതമാനവും പുരുഷന്മാരുടെ ഉടമസ്ഥതയിലുള്ള വസ്‌തുവിന് ഏഴ് ശതമാനവും ബാക്കിയുള്ള കൂട്ടുടമസ്ഥതയിലുള്ളതിന് എട്ട് ശതമാനവും ആക്കിയിരുന്നു.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെയുള്ള ഡ്യൂട്ടി വിവേചനപരമാണെന്ന് കോടതി കണ്ടെത്തി. ജസ്റ്റിസ് രാജ വിജയരാഘവന്റെതാണ് നടപടി. അഡ്വ മുഹമ്മദ് സാലിഹ് അടക്കമുളളവരാണ് സ്റ്റാമ്പ്  ഡ്യൂട്ടി കൂട്ടിയതിന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അഡ്‌മിനിസ്ട്രേറ്റര്‍ക്കോ ജില്ലാ കളക്‌ടര്‍ക്കോ ഇത്തരം ഒരു ഉത്തരവ് ഇടാന്‍ അധികാരമില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. പുറത്ത് നിന്നുള്ള ആളുകള്‍ക്ക് ലക്ഷദ്വീപില്‍ സ്ഥലം വാങ്ങാനുള്ള നീക്കമാണ് ഈ ഉത്തരവിന്റെ പിന്നിലെന്നും ഹര്‍ജിക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...