യുഎസ് നിയമത്തിലൂടെ അഭിപ്രായങ്ങളെ നിയന്ത്രിക്കരുത് ; ട്വിറ്ററിനെ വിമർശിച്ച് രവിശങ്കർ പ്രസാദ്

For full experience, Download our mobile application:
Get it on Google Play

ദില്ലി : കേന്ദ്ര സർക്കാരും സമൂഹമാധ്യമമായ ട്വിറ്ററും തമ്മിലുള്ള പോര് തുടരുന്നു. ട്വിറ്ററിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി. ഇന്ത്യയിലെ പകർപ്പവകാശ നിയമം മനസിലാക്കിയിട്ട് വേണം അമേരിക്കൻ പകർപ്പവകാശനിയമം നടപ്പാക്കാനെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. യുഎസ് നിയമത്തിലൂടെ തന്റെ അഭിപ്രായങ്ങളെ നിയന്ത്രിക്കാമെന്ന് ട്വിറ്റർ കരുതേണ്ടന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

നേരത്തെ പകര്‍പ്പവകാശ ലംഘനമുണ്ടായെന്ന് കാണിച്ച് കേന്ദ്ര മന്ത്രിയുടെ അക്കൗണ്ട് ട്വിറ്റർ ലോക്ക് ചെയ്തിരുന്നു. 2017 ഡിസംബർ 16ന് ചെയ്ത ഒരു ട്വീറ്റ് പക‌ർപ്പാവകാശം ലംഘിച്ചുവെന്ന സോണി മ്യൂസിക്കിന്റെ പരാതിയെ തുട‌ർന്നാണ് ട്വീറ്റ് നീക്കം ചെയ്തതെന്നാണ് വിശദീകരണം. വിജയ ദിവസ് അനുസ്മരിച്ച് അപ്ലോഡ് ചെയ്ത വീഡിയോയിൽ എ ആ‌ർ റഹ്മാന്റെ മാ തുജേ സലാം എന്ന ​ഗാനം പശ്ചാത്തല സംഗീതമായി ഉപയോ​ഗിച്ചിരുന്നു. ഈ പാട്ടിന്റെ പക‌ർപ്പാവകാശം സോണി മ്യൂസിക്കിനാണെന്നും ഈ പരാതിയിലാണ് നടപടിയെന്നും ഇനിയും പരാതികള്‍ ഉണ്ടായാല്‍ അക്കൗണ്ട് സസ്പെന്റ്  ചെയ്യുമെന്നും ട്വിറ്റര്‍  മന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാരും ട്വിറ്ററും തമ്മില്‍ വിവിധ വിഷയങ്ങളില്‍ പോര് തുടരുന്ന സാഹചര്യത്തില്‍ ഐടി മന്ത്രിയുടെ തന്നെ അക്കൗണ്ട് ലോക്ക് ചെയ്തതത് ഏറ്റുമുട്ടല്‍ കൂടുതൽ രൂക്ഷമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...