കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറും രജിസ്ട്രാറും നേരിട്ട് ഹാജരാകണം : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറും രജിസ്ട്രാറും നേരിട്ട് ഹാജരാകേണ്ടിവരുമെന്ന് ഹൈക്കോടതി. കണ്ണൂരിലെ മലബാർ എജുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള കോളേജിന് കോടതി ഉത്തരവുണ്ടായിട്ടും സർവകലാശാലയിൽ അഫിലിയേഷൻ നൽകിയില്ലെന്നാണ് ആരോപണം. സർക്കാരും ഹൈക്കോടതിയും അനുകൂല നിലപാട് സ്വീകരിച്ചിട്ടും കോളേജിന് അഫിലേഷൻ നൽകാൻ സർവകലാശാല തയാറായില്ല. ഇതോടെയാണ് കോടതിലക്ഷ്യ ഹർജിയുമായി ട്രസ്റ്റ് മാനേജ്മെൻ്റ് ഹൈക്കോടതിയെ സമീപിച്ചത്. അഫിലിയേഷൻ നൽകാൻ ഹൈക്കോടതിയും നേരത്തെ നി‍ർദേശിച്ചിരുന്നു. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, രജിസ്റ്റർ പ്രൊഫ ജോബി കെ ജോസ് എന്നിവർ ഈ മാസം ഒൻപതിന് കോടതിയിൽ നേരിട്ട് ഹാജരായി കാരണം അറിയിക്കണമെന്ന് സിംഗിൾ‍ ബെഞ്ച് നിർദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ് ; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ്...

ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ചേർത്തത് സോപ്പുപൊടി ; 40 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
പാട്‌ന : ബിഹാറിലെ നളന്ദയിൽ ഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ് പൊടി...

പാലക്കാട് അഞ്ചാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ

0
പാലക്കാട്: പാലക്കാട് വേലന്താവളത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് പ്ലസ് ടു...

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോടു കൂടിയ അവധി ; ഉത്തരവുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ ക്ഷേമത്തിനുതകുന്ന സുപ്രധാന പ്രഖ്യാപനവുമായി...