20 വ​ര്‍​ഷം മോ​ച​നം പാ​ടി​ല്ലെ​ന്ന് സെ​ഷ​ന്‍​സ്​ കോ​ട​തിക്ക്‌ വി​ധി​ക്കാ​ന്‍ അ​ധി​കാ​ര​മി​ല്ല : ഹൈ​കോ​ട​തി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : നി​ശ്ചി​ത കാ​ല​ത്തേ​ക്ക്​ മോ​ച​നം പാ​ടി​ല്ലെ​ന്ന​ത​ട​ക്കം വ്യ​വ​സ്ഥ​ക​ളോ​ടെ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ക്കാ​ന്‍ സെ​ഷ​ന്‍​സ്​ കോ​ട​തി​ക​ള്‍​ക്ക്​ അ​ധി​കാ​ര​മി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. സ്വാ​മി ശ്ര​ദ്ധാ​ന​ന്ദ കേ​സി​ലെ വി​ധി​ക്ക്​ സ​മാ​ന​മാ​യ ഇ​ത്ത​രം വി​ധി​ക​ള്‍ പു​റ​പ്പെ​ടു​വി​ക്കാ​ന്‍ ഹൈ​കോ​ട​തി​ക​ള്‍​ക്കും സു​​പ്രീം​കോ​ട​തി​ക​ള്‍​ക്കും മാ​ത്ര​മാ​ണ്​ അ​ധി​കാ​രം. തൃ​ശൂ​ര്‍ തു​മ്പൂര്‍ കൊ​ച്ചു​പോ​ള്‍ വ​ധ​ക്കേ​സി​ല്‍ 20 വ​ര്‍​ഷം മോ​ച​നം പാ​ടി​ല്ലെ​ന്ന വ്യ​വ​സ്ഥ​യോ​ടെ പ്ര​തി​ക്ക് 40 വ​ര്‍ഷം ക​ഠി​ന​ത​ട​വ്​ വി​ധി​ച്ച തൃ​ശൂ​ര്‍ പ്രി​ന്‍സി​പ്പ​ല്‍ ജി​ല്ല സെ​ഷ​ന്‍സ് കോ​ട​തി ഉ​ത്ത​ര​വ്​ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യാ​ണ്​ ജ​സ്​​റ്റി​സു​മാ​രാ​യ​ കെ.വി​നോ​ദ്​ ച​ന്ദ്ര​ന്‍, സി. ​ജ​യ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. ഏ​ക പ്ര​തി​യും ​കൊ​ല്ല​പ്പെ​ട്ട കൊ​ച്ചു​പോ​ളി​ന്‍റെ (78) അ​ന​ന്ത​ര​വ​നു​മാ​യ ക​ല്ലൂ​ര്‍ മാ​വി​ന്‍ചു​വ​ട് വ​ട​ക്കും​ചേ​രി വീ​ട്ടി​ല്‍ തോ​മ​സ്​ എ​ന്ന ടോ​ണി​യു​ടെ ശി​ക്ഷ ഡി​വി​ഷ​ന്‍ ബെ​ഞ്ച്​ ജീ​വ​പ​ര്യ​ന്ത​മാ​യി കു​റ​ച്ചു.

ത​നി​ച്ച്‌ താ​മ​സി​ച്ചി​രു​ന്ന കൊ​ച്ചു​പോ​ളി​നെ 2011 ന​വം​ബ​ര്‍ 16 ന്​ ​വെ​ട്ടേ​റ്റ്​ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കൊ​ച്ചു​പോ​ളി​നെ വെ​ട്ടി​ക്കൊ​ന്ന്​ 45 ഗ്രാം ​സ്വ​ര്‍​ണം ക​വ​ര്‍​ന്നെ​ന്നാ​ണ്​ കേ​സ്. ടോ​ണി​ക്കൊ​പ്പം അ​റ​സ്​​റ്റി​ലാ​യ ജോ​സ​ഫ്​ പി​ന്നീ​ട്​ മാ​പ്പു​സാ​ക്ഷി​യാ​യി. ടോ​ണി മ​റ്റൊരു കൊ​ല​ക്കേ​സി​ല്‍ പ്ര​തി​യാ​യി​രു​ന്നു​വെ​ന്ന​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്ക​മു​ള്ള 40 വ​ര്‍​ഷ​ത്തെ ത​ട​വ് ശി​ക്ഷ തു​ട​ര്‍ച്ച​യാ​യി അ​നു​ഭ​വി​ക്ക​ണ​മെ​ന്നും 20 വ​ര്‍​ഷം മോ​ച​നം പാ​ടി​ല്ലെ​ന്നു​മു​ള്ള വ്യ​വ​സ്ഥ​യോ​ടെ സെ​ഷ​ന്‍​സ്​ കോ​ട​തി ​ഉ​ത്ത​ര​വി​ട്ട​ത്. ഇ​തി​നെ​തി​രാ​യ അ​പ്പീ​ലാ​ണ്​ ഡി​വി​ഷ​ന്‍ ബെ​ഞ്ച്​ പ​രി​ഗ​ണി​ച്ച​ത്. സാ​ധാ​ര​ണ ഇ​ത്ത​രം കേ​സു​ക​ളി​ല്‍ ജീ​വ​പ​ര്യ​ന്തം ഉ​ത്ത​ര​വ്​ മാ​ത്ര​മാ​ണ്​ ഉ​ണ്ടാ​കാ​റു​ള്ള​ത്. മു​മ്പ്​ കൊ​ല​ക്കേ​സ്​ പ്ര​തി​യാ​ണെ​ന്ന​ത്​ ക​ണ​ക്കി​ലെ​ടു​ത്താ​വാം ക​ടു​ത്ത ഉ​പാ​ധി​ക​ളോ​ടെ ത​ട​വ്​ ശി​ക്ഷ വി​ധി​ച്ച​ത്. എ​ങ്കി​ലും ഇ​തി​ന്​ സെ​ഷ​ന്‍​സ്​ കോ​ട​തി​ക്ക്​ അ​ധി​കാ​ര​മി​ല്ല. ത​ട​വു​ശി​ക്ഷ​യി​ല്‍ ന​ല്ല​ന​ട​പ്പ​നു​സ​രി​ച്ച്‌​ ഇ​ള​വ​നു​വ​ദി​ക്കാ​ന്‍ സ​ര്‍​ക്കാ​റി​ന്​ അ​ധി​കാ​ര​മു​ണ്ട്. അ​തി​നാ​ല്‍, ഇ​ല്ലാ​ത്ത അ​ധി​കാ​രം വി​നി​യോ​ഗി​ച്ച്‌​ പു​റ​പ്പെ​ടു​വി​ക്കു​ന്ന സെ​ഷ​ന്‍​സ്​ കോ​ട​തി ഉ​ത്ത​ര​വു​ക​ളെ ശ​രി​വെ​ക്കാ​നാ​വി​ല്ലെ​ന്ന്​ സു​പ്രീം​കോ​ട​തി, ഹൈ​കോ​ട​തി ഫു​ള്‍​ബെ​ഞ്ച്​ നി​രീ​ക്ഷ​ണ​ങ്ങ​ള്‍ ഉ​ദ്ധ​രി​ച്ച്‌​ കോ​ട​തി വ്യ​ക്ത​മാ​ക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്ര ഉപദേശക , ഭക്തജന സമിതികളുടെ സ്വത്തുക്കള്‍ ഭഗവാന്റേത് : ഹൈക്കോടതി

0
കൊച്ചി: തുറവൂര്‍ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികള്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക്...

കള്ളാടി തുരങ്കപാത നിർമ്മാണത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ വിദഗ്ധ സംഘത്തെ രൂപീകരിച്ച് ഉത്തരവ്

0
തിരുവനന്തപുരം: കള്ളാടി തുരങ്കപാത നിർമ്മാണത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ വിദഗ്ധ...

ഓൺലൈൻ തട്ടിപ്പ് : വാട്സാപ്പ്, ടെലഗ്രാം ഉൾപ്പടെയുള്ള മെസേജിങ് ആപ്പുകൾക്ക് ഏകീകൃത ചട്ടങ്ങൾ ;...

0
ന്യൂഡൽഹി : വാട്സാപ്പിന്റെ 'യൂസർനെയിം' ഫീച്ചറിനെ ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ എല്ലാ...

ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് പദ്ധതിക്കെതിരെ വീണ്ടും ജി. സുധാകരൻ

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് കോമ്പൗണ്ടിലെ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള...