സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരന് നാട്ടില്‍ കാലുകുത്തുന്നതിന് കോടതി വിലക്ക്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരന് നാട്ടില്‍ കാലുകുത്തുന്നതിന് കോടതി വിലക്ക്‌. മേജര്‍ രവിയുടെ സഹോദരനും നടനുമായി കണ്ണന്‍ പട്ടാമ്പി എന്ന എ.കെ.രാജേന്ദ്രന് പാലക്കാട് പ്രവേശിക്കുന്നത് ഹൈക്കോടതി വിലക്കിയത്‌.

സോഷ്യല്‍ മീഡിയയില്‍ കൂടി അപമാനിച്ചെന്ന പട്ടാമ്പിയിലെ വനിത ഡോക്ടറും സാമൂഹ്യ പ്രവര്‍ത്തകയും നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് ചാര്‍ജ് ചെയ്ത കേസിലാണ് കണ്ണന് ഹൈക്കോടതിയുടെ വിലക്ക്  ഈ കേസില്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കണ്ണന്‍ പാലക്കാട് ജില്ലയില്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

കണ്ണന്റെ ജാമ്യഹര്‍ജിയില്‍ നാളെ ഹൈക്കോടതി വിധി പറഞ്ഞേക്കും.പല തവണ താല്‍കാലിക ജാമ്യം കോടതി കണ്ണന് നിഷേധിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് കാണിച്ച്‌ വീണ്ടും ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് കോടതിയുടെ പരാമര്‍ശം.

ജാമ്യഹര്‍ജിയില്‍ വിധി വരുന്നത് വരെ പ്രതിയായ കണ്ണനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. വനിത ഡോക്ടര്‍ തന്നെ മൂന്നോളം കേസുകള്‍ കണ്ണന് എതിരെ നല്‍കിയിരുന്നു. നാല് വര്‍ഷം മുന്‍പു വാട്ടര്‍ അതോറിറ്റി ജീവനക്കാരനെയും ദമ്പതികളെയും ഓടിച്ചിട്ടു മര്‍ദ്ദിച്ച സംഭവത്തില്‍ താരം അറസ്റ്റിലായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...